Dhanush: തല മുണ്ഡനം ചെയ്ത് രുദ്രാക്ഷമണിഞ്ഞ് ധനുഷ്; തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി
Dhanush visits Thirumala temple: തൊപ്പിയും മാസ്കും ധരിച്ച് എത്തിയ ധനുഷിന്റെ തല മുണ്ഡനം ചെയ്ത ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.
തിരുമല ബജാജി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ധനുഷ്. ഇന്ന് പുലർച്ചെയാണ് ധനുഷ് കുടുംബസമേതം തിരുമല ക്ഷേത്രത്തിൽ എത്തിയത്. വഴിപാടിൻ്റെ ഭാഗമായി താരം തല മുണ്ഡനം ചെയ്തു. ധനുഷിനൊപ്പം മക്കളായ യാത്ര, ലിംഗം എന്നിവരും തല മുണ്ഡനം ചെയ്തിട്ടുണ്ട്. മാതാപിതാക്കളായ കസ്തൂരി രാജയും വിജയലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
കനത്ത സുരക്ഷയിലാണ് ധനുഷ് ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുമല ബാലാജി ക്ഷേത്രത്തിൽ എത്തിയത്. തൊപ്പിയും മാസ്കും ധരിച്ച് എത്തിയ ധനുഷിന്റെ തല മുണ്ഡനം ചെയ്ത ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. വലിയ രുദ്രാക്ഷ മാലയും അദ്ദേഹം കഴുത്തിൽ അണിഞ്ഞിരുന്നു. ദർശനത്തിന് ശേഷം ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയ ധനുഷ് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്യൂരിറ്റി സംഘമാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. വഴിപാടിന്റെ ഭാഗമാണെങ്കിലും ധനുഷിന്റെ പുത്തൻ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അടുത്ത കാലത്ത് താടിയും മുടിയും നീട്ടിയാണ് ധനുഷ് പൊതുവേദികളിൽ എത്തിയിരുന്നത്.
ALSO READ: മോഹൻലാലും ഏക്താ കപൂറും ആദ്യമായി ഒന്നിക്കുന്നു; വൃഷഭയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ
ധനുഷ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ഹിസ്റ്റോറിക്കൽ ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് അരുൺ മാതേശ്വരനാണ്. ധനുഷ് ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രത്തിൽ ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ, പ്രിയങ്ക അരുൾ മോഹൻ, ജോൺ കൊക്കൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
മദൻ കർക്കി സംഭാഷണവും ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും ഒരുക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ശ്രേയാസ് കൃഷ്ണയാണ്. ധനുഷിൻ്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളൊരുക്കുന്നത് ദിലീപ് സുബ്ബരായനാണ്. എഡിറ്റിംഗ് - നഗൂരൻ. കലാസംവിധാനം - ടി. രാമലിംഗം. അടുത്തിടെ പുറത്തിറങ്ങിയ ക്യാപ്റ്റൻ മില്ലറുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. ഈ വർഷം അവസാനം ചിത്രം തിയേറ്ററുകളിൽ എത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...