Vrushabha Movie : മോഹൻലാലും ഏക്താ കപൂറും ആദ്യമായി ഒന്നിക്കുന്നു; വൃഷഭയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ

Mohanlal Vrushabha Movie : നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 03:52 PM IST
  • ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും ചിത്രം സമ്മാനിക്കുന്നത്.
  • 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയിൽ ഒരുങ്ങുന്നത്.
  • നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും.
Vrushabha Movie : മോഹൻലാലും ഏക്താ കപൂറും ആദ്യമായി ഒന്നിക്കുന്നു; വൃഷഭയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ

കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന മോഹൻലാൽ നായകനാകുന്ന തെലുങ്ക്-മലയാളം ചിത്രം 'വൃഷഭ' എല്ലാ തലമുറകളെയും ആവേശം നിറയ്ക്കുന്ന ആക്ഷൻ എന്റർടൈനർ ചിത്രമാകും. ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും ചിത്രം സമ്മാനിക്കുന്നത്. 

2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയിൽ ഒരുങ്ങുന്നത്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

ALSO READ : Janaki Jaane OTT : ജാനകീ ജാനെ ഒടിടിയിൽ എത്തി, ഇപ്പോൾ കാണാം

2 ദിവസങ്ങൾക്ക് മുൻപ് വൃഷഭ സിനിമയുടെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് മുംബൈ വൈആർഎഫ് സ്റ്റുഡിയോസിൽ മോഹൻലാൽ എത്തിയിരുന്നു. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ മോഹൻലാലുമായി ചെയ്യുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാകും 'വൃഷഭ'. പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News