ധനുഷിൻ്റെ അടുത്ത ചിത്രം നാഗാർജുനക്കൊപ്പം, നടനായല്ല സംവിധായകനായി
പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ധനുഷ്. ധനുഷിൻ്റെ ഓരോ വാർത്തയും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുമുണ്ട്. ഇപ്പോൾ അതുപോലൊരു വാർത്തയാണ് ധനുഷിനെക്കുറിച്ച് പുറത്തുവന്നിരിക്കുന്നത്.
പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ധനുഷ്. ധനുഷിൻ്റെ ഓരോ വാർത്തയും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുമുണ്ട്. ഇപ്പോൾ അതുപോലൊരു വാർത്തയാണ് ധനുഷിനെക്കുറിച്ച് പുറത്തുവന്നിരിക്കുന്നത്.
വീണ്ടും സംവിധാനരംഗത്തേക്ക് വരാനുള്ള ഒരുക്കത്തിലാണ് താരം.2017 പവർ പാണ്ടിയാണ് ധനുഷ്(Dhanush) ആദ്യം സംവിധാനം ചെയ്ത സിനിമ. 'നാൻ രുദ്രൻ; എന്നാണ് തൻ്റെ പുതിയ പദത്തിന് താരം നൽകിയിരിക്കുന്ന പേര്.
തെലുഗു സിനിമയിലെ സൂപ്പർ താരം നാഗാർജുന(Nagarjuna)യും ബോളിവുഡ് നടി അഥിതി റാവുമാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നത്. സ്വാതന്ത്ര്യത്തിന് മുൻപത്തെ കഥയാണ് ചിത്രത്തിൻ്റെ തീം.
Also Read: ബിക്കിനി ധരിച്ചതിൻ്റെ പേരിൽ കൂട്ടബലാത്സംഗം ചെയ്യാൻ ആഹ്വാനം ചെയ്ത് യുവതി, മറുപടിയുമായി അലാന
എന്നാൽ ചിത്രത്തിൽ ധനുഷ് അഭിനയിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ശരത് കുമാർ, എസ്ജെ സൂര്യ തുടങ്ങി നിരവധി പേർ ചിത്രത്തിലഭിനയിക്കുന്നുണ്ട്.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധനുഷിൻ്റെ അടുത്തതായി ഇറങ്ങാനിരിക്കുന്ന സിനിമ. അതെ സമയം അഥിതി റാവു അഭിനയിച്ച മലയാളം സിനിമ സൂഫിയും സുജാതയും ഉടൻ തന്നെ ഒടിടി റിലീസിനെത്തും.