ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം ധ്രുവനച്ചത്തിരം ഉടൻ റിലീസിന് എത്തുമെന്ന് റിപ്പോർട്ട്. 2017ൽ ചിത്രീകരണം തുടങ്ങിയ ചിത്രം വിവിധ കാരണങ്ങളാൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ വൈകി. എന്നാൽ ഇപ്പോൾ വിക്രം ആരാധകർക്കും സിനിമ ആസ്വാദകർക്കുമെല്ലാം സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. പ്രതിസന്ധികളെല്ലാം കടന്ന് ചിത്രം റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായതായും മാർച്ചിൽ ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് അണിയറക്കാർ ശ്രമിക്കുന്നതെന്നുമാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോൺ എന്ന കഥാപാത്രമായാണ് വിക്രം എത്തുന്നത്. ജോൺ നിങ്ങളെ കാണാൻ ഉടനെത്തും എന്ന ക്യാപ്ഷനോടെ ചിത്രത്തിന്റെ ഒരു പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ വിക്രമിനെ കൂടാതെ രാധിക പാര്‍ത്തിബന്‍, ദിവ്യ പ്രകാശ്, സിമ്രന്‍, ഐശ്വര്യ രാജേഷ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.



Also Read: Shaakuntalam Movie: 'ശാകുന്തളം' ഇനിയും വൈകും; റിലീസ് മാറ്റിവച്ചു, പുതിയ തിയതി പിന്നീട്


അതേസമയം മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗത്തിന്റെ ഏപ്രിലിൽ റിലീസ് ചെയ്യും. ചിത്രത്തിൽ വിക്രമും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിൻ സെൽവൻ ഒന്നാം ഭാ​ഗം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ഏപ്രിൽ 28നാണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗത്തിന്റെ റിലീസ്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ (നോവലിന്റെ പേര് പൊന്നിയൻ സെൽവൻ എന്ന് തന്നെയാണ്) ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.