Mumbai : ആരാധകർ വർഷാങ്ങളായി കാത്തിരിക്കുന്ന ചിയാൻ വികമിന്റെ ചിത്രം ധ്രുവനച്ചത്തിരം ഉടൻ റിലീസിന് എത്തുമെന്ന് റിപ്പോർട്ട്. ചിത്രത്തിനായുള്ള ഡബ്ബിങ് ആരംഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതം വാസുദേവ് മേനോനാണ്. ചിത്രത്തിൻറെ ജോലികൾ വേഗം പൂർത്തിയാക്കണമെന്ന് വിക്രം ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
വിക്രം ചിത്രത്തിൻറെ ഡബ്ബിങ് ആരംഭിച്ച് കഴിഞ്ഞു. ഗൗതം മേനോൻ ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ്. ധ്രുവനച്ചത്തിരം 2022 ൽ മെയ് മാസത്തിൽ റിലീസ് ചെയ്‌തേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിൻറെ ഷൂട്ടിംഗ് 2016 ൽ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിൻറെ ജോലികൾ നിർത്തിവെക്കുകയായിരുന്നു .
2018 ൽ ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്‍നങ്ങൾ മൂലമാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തനങ്ങൾ നിർത്തി വെച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജോലികൾ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ വിക്രമിനെ കൂടാതെ രാധിക പാര്‍ത്തിബന്‍, ദിവ്യ പ്രകാശ്, സിമ്രന്‍, ഐശ്വര്യ രാജേഷ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അതേസമയം വിക്രമിന്റെ മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നു. ചിത്രം ഈ വർഷം സെപ്റ്റംബർ 30ന് റിലീസ് ചെയ്യും. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ (നോവലിന്റെ പേര് പൊന്നിയൻ സെൽവൻ എന്ന് തന്നെയാണ്) ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...