Am Ah Movie: കേന്ദ്ര കഥാപാത്രങ്ങളായി ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും; `അം അഃ` ഫസ്റ്റ് ലുക്ക്
അം അഃ എന്നാണ് തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ദിലീഷ് പോത്തും ജാഫർ ഇടുക്കി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവിട്ടു. അം അഃ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. പേര് പോലെ തന്നെ കൗതുകം നിറഞ്ഞതാണ് ചിത്രത്തിന്റെ കഥയുമെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാപ്പി പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
തോമസ് സെബാസ്റ്റ്യന്‍റെ നാലാമത്തെ ചിത്രമാണിത്. മമ്മൂട്ടി നായകനായ മായാ ബസാർ, കുഞ്ചാക്കോബോബൻ നായകനായ ജമ്നാ പ്യാരി, ധ്യാൻ - അജു കൂട്ടുകെട്ടിലെ ഗൂഢാലോചന എന്നിവയാണ് തോമസ് സെബാസ്റ്റ്യന്റെ മറ്റ് ചിത്രങ്ങൾ. ഫാമിലി ഡ്രാമയായി ചിത്രീകരിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി എന്നിവരെ കൂടാതെ അലൻസിയർ, ടി.ജി. രവി, രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്
തമിഴ് താരം ദേവദർശിനി, മീരാവാസുദേവ്, ശ്രുതി ജയൻ, മാലാ പാർവ്വതി, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
Also Read: Ragesh Krishnan: ഇത് ആത്മവിശ്വാസത്തിന്റെ 'കളം'; സെറിബ്രൽ പാൾസിയെ തോൽപ്പിച്ച് സംവിധായകനായി രാഗേഷ്
തിരക്കഥ - കവി പ്രസാദ് ഗോപിനാഥ്, സംഗീതം - ഗോപി സുന്ദർ, ഛായാഗ്രഹണം - അനീഷ് ലാൽ. എഡിറ്റിംഗ് - ബിജിത് ബാല, കലാ സംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യും ഡിസൈൻ - കുമാർ എടപ്പാൾ, സ്റ്റിൽസ്- സിനറ്റ് സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടർ - ഗിരീഷ് മാരാർ, അസ്സോസ്സിയേറ്റ് ഡയറക്ടർ ഷാമിലിൻ ജേക്കബ്ബ്. നിർമ്മാണ നിർവ്വഹണം - ഗിരീഷ് അത്തോളി തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആര്‍ഒ വാഴൂർ ജോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.