സംവിധായകനും നടനുമായ ബേസിൽ ജോസഫിന് പെൺകുഞ്ഞ് പിറന്നു. കുഞ്ഞിന്റെ ആദ്യ ചിത്രം ബേസിൽ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചു. ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് കുട്ടിക്ക് പേര് നൽകിയത്. തങ്ങൾ അതിയായ സന്തോഷത്തിലാണെന്നും, കുഞ്ഞ് തങ്ങളുടെ ഹൃദയം കവന്നെടുത്തുയെന്നും ബേസിൽ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. അവൾ വളരുന്നതും അവളിൽ നിന്നും ഓരോ ദിവസവും പഠിക്കുന്നതും കാണാൻ കാത്തിരിക്കാൻ തങ്ങൾക്ക് സാധിക്കുന്നില്ലയെന്ന് ബേസിൽ കൂട്ടിച്ചേർത്തു. എലിസബത്ത് സാമുവേലാണ് ബേസിലിന്റെ ഭാര്യ.


COMMERCIAL BREAK
SCROLL TO CONTINUE READING


സിനിമയിലെ സഹപ്രവർത്തകരും ആരാധകരുമടക്കമാണ് ബേസിലിന് ആശംസകളുമായി എത്തിയരിരിക്കുന്നത്. 2017ലാണ് ബേസിലും എലിസബത്തും തമ്മിൽ വിവാഹിതരാകുന്നത്. ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും അധ്യാപികയുമായിരുന്ന തങ്കമ്മയുടെയും മകനാണ് ബേസിൽ. കോട്ടയം സ്വദേശികളായ സാം സി ജോൺന്റെയും സാറാമ്മയുടെ മകളാണ് എലിസബത്ത്.


ഷോർട്ട് ഫിലിമുകളിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ബേസിൽ ജോസഫ്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായിരുന്ന ബേസിൽ 2015ൽ കുഞ്ഞിരാമയണം എന്ന സിനിമയിലൂടെ സ്വന്തന്ത്ര സംവിധായകനായി. പിന്നീട് ഗോദ, മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി എന്നീ ചിത്രങ്ങൾ ബേസിലിന്റെ നേതൃത്വത്തിൽ റിലീസായി. ഇതിന് പുറമെ 25 ഓളം ചിത്രങ്ങളിൽ ബേസിൽ അഭിനയിക്കുകയും ചെയ്തു. 


ചെറിയ വേഷങ്ങളിൽ എത്തിയ താരം ഏറ്റവും ഒടുവിലായി പാൽതു ജാൻവർ, ജയ ജയ ജയ ജയ ഹെ എന്നീ ചിത്രങ്ങൾ നായകനായി എത്തി. എങ്കിലും ചന്ദ്രികെയാണ് ബേസിലിന്റേതായി അടുത്തതായി ഇറങ്ങാൻ പോകുന്ന ചിത്രം. ഇവയ്ക്ക് പുറമെ കഠിന കഠോരമീ അണ്ഡകടാഹം, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.