മലയാളത്തിലെ എവര്‍ഗ്രീന്‍ സംവിധായകനാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ കുഞ്ഞാലി മരക്കാറിന് ശേഷം യുവതാരങ്ങള്‍ക്കൊപ്പം പ്രിയദര്‍ശന്‍ കൈകോര്‍ത്ത കൊറോണ പേപ്പേഴ്‌സ് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഏപ്രില്‍ ആറിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ കൊറോണ പേപ്പേഴ്‌സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇനി ഒരൂഴവുമില്ലെന്നായിരുന്നു പ്രിയദര്‍ശന്റെ മറുപടി. ഒരു ഊഴത്തോടെ മതിയായെന്നും കുഞ്ഞാലിമരക്കാരുടെ ഊഴത്തോടെ താന്‍ എല്ലാ പരിപാടിയും നിര്‍ത്തിയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കുഞ്ഞാലിമരക്കാര്‍ അറബിക്കടലിന്റെ സിംഹം 2021ലാണ് റിലീസ് ചെയ്തത്. ഹിസ്റ്റോറിക് ഡ്രാമയായ ചിത്രം ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. എന്നാല്‍ തീയറ്ററില്‍ ചിത്രം വിജയിച്ചിരുന്നില്ല. 


Also Read: Game Changer: ഇനി 'ഗെയിം ചേഞ്ചർ'; ശങ്കറും രാംചരണും ഒന്നിക്കുന്ന ചിത്രത്തിൻറെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറക്കി


 


അതേസമയം, പ്രിയദര്‍ശന്റെ കൊറോണ പേപ്പേഴ്‌സ് പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ശ്രീഗണേഷിന്റേതാണ്.
ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. 


എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്‍, ആക്ഷന്‍- രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.