അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിയിലേക്ക് കൊണ്ടുപ്പോയ സച്ചിയുടെ മൃതദേഹം രാവിലെ ഒന്‍പതര മുതല്‍ പത്ത് മണി വരെ കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ ചേമ്പര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 


തുടര്‍ന്ന് തമ്മനത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം രവിപുറത്തെ ശ്മശാനത്തില്‍ വൈകിട്ട് നാലരയോടെ സംസ്കരിക്കും. സിനിമയില്‍ വരുന്നതിനു മുന്‍പ് എട്ടു വര്‍ഷത്തോളം ഹൈക്കോടതി അഭിഭാഷകനായി സേവനം അനുഷ്ടിച്ച വ്യക്തി കൂടിയാണ് സച്ചി. 


'അയ്യപ്പനും കോശിയും' സംവിധായകന്‍ സച്ചി വെന്‍റിലേറ്ററില്‍, നില ഗുരുതരം!!


ഇന്നലെ രാത്രി പത്തരയോടെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ച് സച്ചി മരിച്ചത്. 49 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ഇടുപ്പ് ശാസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ സച്ചിയെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  


'നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച, ഒരു നഷ്ടം കൂടി...' സംവിധായകന്‍ സച്ചി അന്തരിച്ചു


പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ 'അയ്യപ്പനും കോശിയും' രചനയും സംവിധാനവും നിര്‍വഹിച്ചത് സച്ചിയായിരുന്നു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയതും സച്ചിയാണ്. 


സുഷാന്തിന്‍റെ മരണ വാര്‍ത്ത കേട്ട നിരാശ, രാജ്പുത് കുടുംബത്തിന് ആഘാതമായി മറ്റൊരു മരണം...


2007ല്‍ തീയറ്ററുകള്‍ കീഴടക്കിയ ചോക്കലേറ്റ് എന്ന സിനിമയില്‍ സേതുവിനൊപ്പമായിരുന്നു അരങ്ങേറ്റം. റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ് എന്നിങ്ങനെ തീയറ്ററില്‍ മികച്ച വിജയം കൊയ്ത സിമികള്‍ ഈ കൂട്ടുക്കെട്ടിന്‍റേതായിരുന്നു. 


മോഹന്‍ലാല്‍അമല പോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ റണ്‍ ബേബി റണ്ണിലൂടെയാണ് സ്വതന്ത്ര രചയിതാവായത്. പൃഥ്വിരാജ്-ബിജുമേനോന്‍ ചിത്രം അനാര്‍ക്കലിയാണ് ആദ്യ സംവിധാന  സംരംഭം. ദിലീപ് നായകനായെത്തിയ രാ൦ലീല സച്ചിയുടെ തിരക്കഥയാണ്.