പ്രേക്ഷകരുടെ ഇഷ്ടതാരമായ ദുല്‍ഖര്‍ സല്‍മാന്‍റെയും അമാലിന്‍റെയും  ആറാം വിവാഹ വാര്‍ഷികമായിരുന്നു വെള്ളിയാഴ്ച . ഭാര്യ അമാലിനൊപ്പം  ആഘോഷിക്കുകയാണ് ദുല്‍ഖര്‍. ''2011 മുതല്‍ എന്നെ സുന്ദരനാക്കി വിവാഹശാംസകള്‍ നേരുന്നു ബേബി മമ്മ'' എന്നാണ് ദുല്‍ഖര്‍ വിവാഹ വാര്‍ഷികത്തില്‍ അമാലിനോട് പറഞ്ഞിരിക്കുന്നത്. തന്‍റെ  ഫേസ്ബുക്കില്‍  ഇരുവരുടെയും ചിത്രവും ഒപ്പം ഈ സന്ദേശവുമാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തോടൊപ്പം വ്യത്യസ്ത മയിട്ടുള്ള ഹാഷ് ടാഗുകള്‍ ആണ് കുറിച്ചിരിക്കുന്നത്.  ഗൂഫി ഓണ്‍ വക്കെ, പാരന്റ്‌സ് റ്റൂ ദി ക്യൂട്ടെസ്‌റ്, ബോട്ടില്‍സ്- ഡയപ്പേര്‍സ്- ആന്‍ഡ്‌ഡ്രൂള്‍ എന്നിങ്ങനെയുള്ള ഹാഷ് ടാഗുകള്‍.  കഴിഞ്ഞ മെയ് മാസത്തിലാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്‍റെ പേര്. ദുല്‍ഖറിന്‍റെ  ചിത്രത്തിന് താഴെ ആരാധകര്‍ അവരുടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്, കുഞ്ഞിക്കയ്ക്കും അമാലുവിനും ആശംസകള്‍, മൊഞ്ചനും മൊഞ്ചത്തിയും, ഇക്കാ നിങ്ങള്‍ ഒരു ജനതയുടെ ആവേശമാണ് എന്നിങ്ങനെയോക്കെ ആശംസകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്‌‍.