കാക്കി യൂണിഫോമിട്ട് കൂളിം​ഗ് ​ഗ്ലാസും വെച്ച് എസ്.ഐയുടെ വേഷത്തിൽ ദുൽഖറിന്റെ (Dulquer) വൈറൽ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആകെ. സല്യൂട്ട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ​ദുൽഖറിന്റെ പുത്തൻ ​ഗെറ്റപ്പ്.ആദ്യം  ബുള്ളറ്റും പിന്നെ വയർലെസ് സെറ്റും,കാക്കി യൂണിഫോമും ക്യാപ്പുമായിരുന്നു ആദ്യം വന്ന പോസ്റ്ററുകൾ. ഇതിന് പിന്നാലെയാണ് ​ദുൽഖറിന്റെ പുതിയ ലുക്ക്.



COMMERCIAL BREAK
SCROLL TO CONTINUE READING

വിക്രമാദിത്യനിലാണ് ഇതിന് മുൻപ് ദുൽഖറിനെ ആരാധകർ പോലീസ് (Police) വേഷത്തിൽ  കണ്ടതെങ്കിലും ഒരു മുഴുനീളൻ വേഷമൊന്നുമായിരുന്നില്ല അത്. എന്നാൽ സല്യൂട്ടിന്റെ പോസ്റ്ററിൽ നിന്നും മലയാളത്തിന് ഒരു ആക്ഷൻ ത്രില്ലർ മണം അടിച്ച് തുടങ്ങി എന്നാണ് ആരാധക വൃന്ദം പറയുന്നത്. 
റോഷൻ ആൻഡ്രൂസിന്റെ  സംവിധാന തികവിൽ തിരക്കഥയൊരുക്കുന്നത് ബോബി & സഞ്ജയ് ആണ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്നതും പ്രത്യേകതയുണ്ട്.


ALSO READ: International Women's Day യിൽ തന്റെ കുടുംബത്തിലെ പുതിയ അംഗത്തിന്റെ ചിത്രം പങ്ക് വെച്ച് Kareena Kapoor


ബോളിവുഡ് (Bollywood) താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, കൂടാതെ ലക്ഷ്മി ഗോപാലസ്വാമിയും പ്രധാന വേഷത്തിലെത്തുന്നു. സാനിയ അയ്യപ്പനും ചിത്രത്തിലുണ്ട്. പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.