Salute Release Postponed | ദുൽഖറിന്റെ സല്യൂട്ട് റിലീസ് ചെയ്യുന്നത് മാറ്റിവെച്ചു; കോവിഡ് വ്യാപനമെന്ന് അണിയറപ്രവർത്തകർ
Salute Movie Release Date - ജനുവരി 14ന് സല്യൂട്ട് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുന്നു അറിയിച്ചിരിക്കുന്നത്.
കൊച്ചി : ദുൽഖർ സൽമാൻ (Dulquer Salman) നായകനായി എത്തുന്ന റോഷൻ ആൻഡ്രൂസ് (Roshhan Andrrews) ചിത്രം സല്യൂട്ട് (Salute) സിനിമയുടെ റിലീസ് മാറ്റിവെച്ചു. ജനുവരി 14ന് സല്യൂട്ട് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുന്നു അറിയിച്ചിരിക്കുന്നത്. (Salute Movie Release Postponed)
"സ്വന്തം ആവശ്യങ്ങളെക്കാൾ ഞങ്ങൾ വേഫാറെർ ഫിലിംസിന് പ്രാധാന്യം സാമൂഹിക പ്രതിബദ്ധതയാണ്. നിങ്ങൾ എല്ലാവരെ പോലെ ഞങ്ങളും ഞങ്ങളുടെ അടുത്ത റിലീസിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. നിലിവലുള്ള കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞങ്ങൾ ആ ബുദ്ധിമുട്ടേറിയ തീരുമാനം എടുത്തു. സല്യൂട്ടിന്റെ റിലീസ് മാറ്റിവെച്ചു. നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ഞങ്ങൾ ക്ഷെമ ചോദിക്കുന്നു. പക്ഷെ ഈ സമയത്ത് ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രാധാന്യം നൽകേണ്ടത്" ദുൽഖർ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
ALSO READ : Chathuram Movie | ഒരു ശുദ്ധ A പടവുമായി സിദ്ധാർഥ് ഭരതൻ; ചതുരം സിനിമയുടെ സെൻസറിങ് കഴിഞ്ഞു
അരവിന്ദ കരുണാകരൻ എന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ദുൽഖർ ഇതിൽ കൈകാര്യം ചെയ്യുന്നത്. ഒരു മുഴുനീളൻ പൊലീസ് ഓഫീസർ വേഷത്തിൽ ദുൽഖർ ആദ്യമായിട്ടാണ് എത്തുന്നത്. ഇതിന് മുമ്പ് ലാൽ ജോസ് ചിത്രം വിക്രമാദിത്യൻ ചിത്രത്തിൽ ഐപിഎസ് നേടി അവസാനമെത്തുന്ന ഒരു പൊലീസ് കഥപാത്രമായിരുന്നു ദൽഖർ അവതരിപ്പിച്ചിരുന്നത്.
ALSO READ : OTT Updates | ജനുവരിയിൽ ഒടിടി റിലീസിന് എത്തുന്ന പുതിയ ചിത്രങ്ങൾ
ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡയാന പെന്റിയുടെ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടി സല്യൂട്ടിനുണ്ട്. പ്രശസ്‌ത യുവതാരം സാനിയ ഇയ്യപ്പനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ALSO READ : CBI 5 | സേതുരാമയ്യരുടെ അഞ്ചാം വരവ്, 'സിബിഐ 5' ആദ്യ സ്റ്റിൽ പങ്കുവെച്ച് മമ്മൂട്ടി
തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ആണ്. ദുൽഖറിന്റെ തന്റെ പ്രൊഡക്ഷൻ ബ്രാൻഡായ വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്നതും പ്രത്യേകതയുണ്ട്. ദുൽഖറിനെയും ഡയാന പെന്റിയെയും സാനിയ ഇയ്യപ്പനെയും കൂടാതെ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, ഗണപതി, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, ബോബൻ ആലുമൂടൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്.
-
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
-