CBI 5 | സേതുരാമയ്യരുടെ അഞ്ചാം വരവ്, 'സിബിഐ 5' ആദ്യ സ്റ്റിൽ പങ്കുവെച്ച് മമ്മൂട്ടി

മുഖം വ്യക്തമാകാത്ത സ്റ്റിൽ ആണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 8, 2022, 10:24 PM IST
  • 'ഒഫിഷ്യല്‍ ലീക്ക്!' എന്ന ക്യാപ്ഷനോട് കൂടിയാണ് മമ്മൂട്ടി ചിത്രം പങ്കുവച്ചിരിക്കുന്നത്.
  • അതേസമയം ചിത്രത്തിന്‍റെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
  • നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുള്ളത്.
CBI 5 | സേതുരാമയ്യരുടെ അഞ്ചാം വരവ്, 'സിബിഐ 5' ആദ്യ സ്റ്റിൽ പങ്കുവെച്ച് മമ്മൂട്ടി

സിബിഐ 5 ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കവെ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്‍റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ പങ്കുവച്ച് മമ്മൂട്ടി. മുൻപ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്. മുഖം വ്യക്തമാകാത്ത സ്റ്റിൽ ആണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. പിന്നില്‍ നിന്നുള്ള ഒരു മിഡ് ഷോട്ട് ആണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്.

 

നേരത്തെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഒപ്പം നിരവധി ഫാന്‍സ് പോസ്റ്റര്‍ ഡിസൈനുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. എല്ലാം തന്നെ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചവയാണ്.

Also Read: CBI 5 Shooting : 'സിബിഐ 5' സെറ്റിൽ സേതുരാമയ്യരെത്തി; വീഡിയോ പങ്ക് വെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ

'ഒഫിഷ്യല്‍ ലീക്ക്!' എന്ന ക്യാപ്ഷനോട് കൂടിയാണ് മമ്മൂട്ടി ചിത്രം പങ്കുവച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുള്ളത്. "Iyer ഒന്ന് പുറം തിരിഞ്ഞ് നിന്നപ്പോൾ ഇത്രയും ഓളം ആണെങ്കിൽ പിന്നെ ആ ബിജിഎം ഒക്കെ ഇട്ട് വരുന്ന ഒരു വരവ്..... ആണ്ടവാ.." എന്നാണ് ഒരു മമ്മൂട്ടി ഫാൻ കമന്റ് ചെയ്തിരിക്കുന്നത്. "16 വർഷത്തിന് ശേഷമുള്ള തിരിച്ചുവരവ്" എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. 

ചിത്രത്തിൻറെ സ്വിച്ച് ഓൺ കർമം നവംബർ 29 ന് നിർവഹിച്ചിരുന്നു. സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 33 വർഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിൽ സിബിഐ ഉദ്യോഗസ്ഥനായി രമേശ് പിഷാരടിയും എത്തുന്നുണ്ട്. ഇതിനു മുന്നേ ഇറങ്ങിയ 4 ചിത്രങ്ങളും വൻ വിജയമായിരുന്നു. ഈ അഞ്ചാം വരവിലും എസ് എൻ സ്വാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 

Also Read: Jagathi Sreekumar : സിബിഐ5 ൽ ജഗതി ഉണ്ടോ? സത്യമെന്താണ്?

സേതുരാമയ്യരായി വിസ്മയിപ്പിക്കാൻ വീണ്ടും മമ്മൂട്ടിയെത്തുമ്പോൾ സഹപ്രവർത്തകൻ ചാക്കോ എന്ന കഥാപാത്രമായി മുകേഷും എത്തുന്നു. കൂടാതെ രൺജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്ത്, സായ് കുമാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News