OTT Updates | ജനുവരിയിൽ ഒടിടി റിലീസിന് എത്തുന്ന പുതിയ ചിത്രങ്ങൾ

ജനുവരിയിൽ ആദ്യം എത്തിയ ഒടിടി ചിത്രം പുഷ്പ ആയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 9, 2022, 12:50 PM IST
  • പുഷ്പക്കൊപ്പം ഹോട്ട് സ്റ്റാറിൽ റിലീസായ തമിഴ് ചിത്രമാണ് അൻപറിവ്
  • ജാൻ എ മൻ, അജഗജാന്തരം എന്നീ ചീത്രങ്ങളാണ് അടുത്തതായി ഒടിടിയിൽ
  • പുഷ്പക്കൊപ്പം ഹോട്ട് സ്റ്റാറിൽ റിലീസായ തമിഴ് ചിത്രമാണ് അൻപറിവ്
OTT Updates | ജനുവരിയിൽ ഒടിടി റിലീസിന് എത്തുന്ന പുതിയ ചിത്രങ്ങൾ

ജനുവരിയിലെ ആദ്യ ആഴ്ച ഒടിടിയിലെത്തിയ ചിത്രം അല്ലു അർജുൻറ് സൂപ്പർ ഹിറ്റ്  പുഷ്പയായിരുന്നു. ജനുവരി 7-നാണ് ചിത്രം റിലീസ് ചെയ്തത്. നാല് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തിയത്.

ഏറ്റേർണൽസ്

മാർവൽ സ്റ്റുഡിയോസ് നിർമ്മിച്ച ഏറ്റേർണൽസ് ജനുവരി 12-ന് ഡിസ്നി ഹോട്ട് സ്റ്റാറിലാണ് എത്തുന്നത്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഫാൻറസി ചിത്രമായിരിക്കും ഇത്

ബ്രോ ഡാഡി

മോഹൻ ലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ നിർമ്മിച്ച ചിത്രം ജനുവരി 26-നാണ് ഡിസ്നി ഹോട്ട് സ്റ്റാറിൽ പ്രദർശനത്തിന് എത്തുന്നത്. എൻ.ശ്രീജിത്ത് ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ സംവിധാനവും പൃഥിരാജാണ്.

അൻപറിവ്

പുഷ്പക്കൊപ്പം ഹോട്ട് സ്റ്റാറിൽ റിലീസായ  തമിഴ് ചിത്രമാണ് അൻപറിവ്. ഹിപ്പ് ഹോപ്പ് ആദിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. വേർപിരിഞ്ഞ ഇരട്ടകളുടെ കഥയാണ് ചിത്രത്തിൽ പിന്തുടരുന്നത്.

പ്രതീക്ഷിക്കുന്ന മറ്റ് ചിത്രങ്ങൾ

ജാൻ എ മൻ, അജഗജാന്തരം എന്നീ ചീത്രങ്ങളാണ് അടുത്തതായി ഒടിടിയിൽ റിലീസിന് എത്തുമെന്ന പ്രതീക്ഷിക്കുന്നത്. എന്നാൽ ഇവയുടെ റിലീസിങ്ങ് തീയ്യതി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

സീരിസുകൾ

ഹോട്ട് സ്റ്റാറിൽ റിലീസിനെത്തുന്ന ഹ്യൂമൻ, സോണ്ണി ലിവിൽ റിലീസ് ചെയ്ത ക്യുബിക്കിൾ സീസൺ-2 എന്നിവർ നിരവധി പ്രേക്ഷകർ കാത്തിരിക്കുന്ന് സീരിസുകളാണ്

 

  • ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

    android Link - https://bit.ly/3b0IeqA
    ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News