Kurup Movie | 75 കോടിയും കടന്ന് `കുറുപ്പിന്റെ` ജൈത്രയാത്ര തുടരുന്നു...
ദുൽഖറിന്റെ കരിയറിലെ ആദ്യ ചിത്രമായ സക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെ സംവിധായകൻ.
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ (Sukumara Kurup) കഥ പറയുന്ന ചിത്രം കുറുപ്പ് (Kurup Movie) 50 കോടിയും കടന്ന് ഇപ്പോൾ 75 കോടി ക്ലബ്ലില്‍ ഇടം പിടിച്ചു. ദുല്‍ഖര്‍ സല്‍മാൻ (Dulquer Salmaan) ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ദുൽഖർ നായകനായെത്തിയ ചിത്രം ആദ്യ 5 ദിവസം കൊണ്ട് തന്നെ ചിത്രം 50 കോടി ക്ലബ്ലില്‍ ഇടം പിടിച്ചിരുന്നു.
"എല്ലാ പ്രേക്ഷകർക്കും നന്ദി. ഞങ്ങൾ പ്രാര്‍ത്ഥനയോടെ റിലീസ് ചെയ്ത ചിത്രത്തെ നിങ്ങൾ പ്രേക്ഷകര്‍ സ്നേഹത്തോടെ സ്വീകരിച്ചു", ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ. മികച്ച പ്രീ-ബുക്കിങ് പ്രതികരണം ലഭിച്ച സിനിമ കൂടിയാണ് 'കുറുപ്പ്'. പ്രേക്ഷകർ ചിത്രം കണ്ടിറങ്ങിയ തങ്ങളുടെ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 8.1 ആണ് നിലവില്‍ ചിത്രത്തിന്റെ IMDB റേറ്റിംഗ്.
Also Read: Kurup Movie Box Office Collection : കുറുപ്പ് 50 കോടി ക്ലബിൽ, നേട്ടം വെറും 5 ദിവസങ്ങൾ കൊണ്ട്
ദുൽഖറിന്റെ കരിയറിലെ ആദ്യ ചിത്രമായ സക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെ സംവിധായകൻ. 12-ാം തിയതി 505 തിയറ്ററുകളിലായ വേൾഡ് വൈഡ് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 6 കോടി സ്വന്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് ലഭിച്ച സ്വീകാര്യതയിൽ ചിത്രത്തിന്റെ പ്രദർശനം 550 സ്ക്രീനുകളിലേക്കായി ഉയർത്തി.
കേരളത്തിന് പുറത്ത് ഇന്ത്യയിൽ തമിഴ്നാട്ടിലും തെലുഗു സംസ്ഥാനങ്ങളായ തെലങ്കാനയിലും ആന്ധ്രപ്രദേശിലും വൻ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കൂടാതെ യൂഎഇയിൽ ഏറ്റവും ഗ്രോസ് കളക്ഷൻ ലഭിക്കുന്ന ചിത്രമെന്ന് റിക്കോർഡും കുറുപ്പിന് ലഭ്യമായി.
കേരള പോലീസും ഇന്റർപോളും പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിച്ച സുകുമാര കുറുപ്പിനെ ആസ്പദമാക്കിയാണ് ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയിരിക്കുന്നത്. ജിതിൻ കെ ജോസ് എഴുതിയ തിരക്കഥയ്ക്ക് സംഭാഷണം നൽകിയത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.
Also Read: Kurup : "ഞാൻ എന്തായാലും ജയിലിൽ പോകില്ല" കുറുപ്പിന്റെ ട്രയലർ പുറത്തിറങ്ങി
ദുല്‍ഖര്‍ സല്‍മാന്റെ (Dulquer Salmaan) ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും (Wayfarer Films) എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് (Kurup) വേണ്ടി നടത്തിയത്. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, Sunny Wayne, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...