Kurup : "ഞാൻ എന്തായാലും ജയിലിൽ പോകില്ല" കുറുപ്പിന്റെ ട്രയലർ പുറത്തിറങ്ങി

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് കുറുപ്പ്.

Written by - Zee Malayalam News Desk | Last Updated : Nov 3, 2021, 06:27 PM IST
  • നവംബർ 12ന് തിയറ്ററിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്.
  • പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് കുറുപ്പ്.
  • ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്.
  • മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Kurup : "ഞാൻ എന്തായാലും ജയിലിൽ പോകില്ല" കുറുപ്പിന്റെ ട്രയലർ പുറത്തിറങ്ങി

Kochi : മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖുർ സൽമാൻ (Dulquer Salman) ചിത്രം കുറുപ്പിന്റെ (Kurup) ട്രയലർ പുറത്ത്. ചിത്രത്തിൽ കഥയും കഥാപത്രവും സാങ്കൽപികവും നാടകീയമായ സന്ദർഭങ്ങളാണ് ചിത്രത്തിലുള്ളതെന്ന് ആമുഖ കുറിപ്പ് നൽകിയാണ് അണിയറ പ്രവർത്തകർ കുറുപ്പിന്റെ ട്രയലർ റിലീസ് ചെയ്തത് . നവംബർ 12ന് തിയറ്ററിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്. 

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് കുറുപ്പ്.  ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതവും പൊലീസിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.

ALSO READ : Kurup : പിടികിട്ടാപ്പുള്ളിയുടെ പ്രണയം! കുറുപ്പിലെ വീഡിയോ ഗാനം പുറത്തിറങ്ങി

സുകുമാര കുറിപ്പിനെ കുറിച്ച് കേരള പൊലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്.  റിലീസ് (Release) ചെയ്തപ്പോൾ തന്നെ ടീസറിന് വൻ സ്വീകരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് ഇനിയും അറിയാത്ത സുകുമാര കുറുപ്പ് കേരളത്തിന് ഇപ്പോഴും ഒരു ചുരുളഴിയാത്ത രഹസ്യമാണ്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്.

ALSO READ : Kurup Release : ഒടുവിൽ കുറുപ്പ് തീയേറ്ററിലെത്തുന്നു; റിലീസ് നവംബർ 12 ന്

35 കോടിയാണ് ചിത്രത്തിൻറെ ബജറ്റ് ദുൽഖർ (Dulquer) സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിലാണ് കുറുപ്പ് തീയേറ്ററിലെത്തുന്നത്.105 ദിവസമെടുത്താണ് ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയത്.

ALSO READ : ''കുറുപ്പ്'' സുകുമാര കുറുപ്പിനൊരു നായക പരിവേഷം നൽകുന്നോ?

ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News