Kannur : മലയാളത്തിലെ പ്രമുഖ യാത്ര വ്ളോഗർ സഹോദരന്മാരായ ഇ-ബുൾ ജെറ്റിന്റെ (E-Bull Jet) വാഹനം മോട്ടർ വാഹന വകുപ്പ് (Moto Vehicle Department) പിടിച്ചെടുത്തു. വാൻ ലൈഫ്  വ്ളോഗർമാർ അടുത്തിടെ തങ്ങളുടെ കാരവൻ വാന് രൂപമാറ്റം വരുത്തുകയും ചെയ്തു. ഇതിൽ നൽകേണ്ട നികുതി അടയ്ക്കാത്തതിന്റെ പേരിലാണ് MVD വ്ളോഗർ സഹോദരന്മാരായ എബിന്റെ ലിബിന്റെ വാഹനം പിടിച്ചെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രൂപമാറ്റം നടത്തിയതിന് 6,400 രൂപയും നിയമവിരുദ്ധമായി കാരാവാന് വരുത്തിട്ടുള്ള രൂപമാറ്റത്തിന് 42,000 രൂപയുമാണ് പിഴയായി MVD ചുമത്തിയിരിക്കുന്നത്. രണ്ട് തവണയായി എംവിഡി ഉദ്യോഗസ്ഥരെത്തി കാരവാൻ പിടിച്ചെടുത്തു എന്നാണ് വ്ളോഗർ സഹോദരന്മാർ തങ്ങളുടെ യുട്യൂബ് വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്.



ALSO READ : Mukesh Methil Devika Divorce: അവിഹിതവും വഴിവിട്ട ജീവിതവും മാത്രമല്ല വേർപിരിയലിന് കാരണം; കുറിപ്പ് വൈറലാകുന്നു


അതേസമയം ഞായറാഴ്ച പൊതു അവധി ദിവസം കാരവാൻ പിടിച്ചെടുക്കണമെന്നുള്ള ഗൂഢ ലക്ഷ്യത്തോടെയാണെന്ന് MVD ഉദ്യോഗസ്ഥർ ഇന്നലെ വീട്ടിലെത്തിയതെന്ന് വ്ളോഗർ സഹോദരന്മാർ ആരോപിക്കുന്നു. 


ALSO READ : Mukesh Divorce: പ്രതികരിക്കാനില്ലെന്ന് മുകേഷിൻറെ ആദ്യ ഭാര്യ സരിത,പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നു
 
കൂടാതെ വാഹനത്തിന്റെ പേപ്പറുകളും മറ്റു കൃത്യമായിരുന്നു എന്നും ടാക്സ് കാലാവധി ഒരു മാസം കൂടി ഉണ്ടെന്നും ഇ-ബുൾ ജെറ്റ് സഹോദരന്മാർ അറിയിച്ചു. എന്നിട്ടും വീണ്ടും വാഹനം പിടിച്ചെടുക്കുന്നതിൽ എന്തോ ഗുഢലക്ഷ്യമാണെന്നാണ് സഹോദരന്മാരുടെ പക്ഷം.


ALSO READ : Mukesh Methil Devika Divorce : മേതിൽ ദേവികയുടെ ആദ്യ ഭർത്താവായ 'ആ രാജീവ് നായർ ഞാനല്ല', ഫേസ്ബുക്ക് കുറിപ്പുമായി സിനിമ നിർമാതാവ്


രാജ്യത്തിന്റെ പലയിടങ്ങളിലും പോകുന്നതിനാൽ അതിന് അനുസരിച്ചാണ് കാരവാന്റെ രൂപം മാറ്റിയിരിക്കുന്നതെന്നാണ് വ്ളോഗർ സഹോദരന്മാരുടെ പക്ഷം. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇ-ബുൾ ജെറ്റിന്റെ  നെപ്പോളിയൻ എന്ന കാരവാൻ എറണാകുളത്ത് നിന്ന് മോഡിഫിക്കേഷൻ നടത്തി പുറത്തെത്തിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.