ALTBalaji Gandii Baat Poster Controversy: ഏക്താ കപൂറിന്‍റെ ഡിജിറ്റൽ വിഭാഗമായ ALT Balaji യുടെ വെബ് സീരീസായ ഗന്ധി ബാത് സീസണ്‍ 6 ന്‍റെ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇത് നെറ്റിസൺമാരെ ചൊടിപ്പിച്ചിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Shiv Sena Advertisement: ഇന്ത്യയ്ക്ക് മോദി, മഹാരാഷ്ട്രയ്ക്ക് ഷിൻഡെ!! ശിവസേനയുടെ പരസ്യം കണ്ട് അമ്പരന്ന് രാഷ്ട്രീയ നേതാക്കള്‍  


ALT Balaji യുടെ വെബ് സീരീസ്  ഗന്ധി ബാത് സീസണ്‍ 6 ന്‍റെ പോസ്റ്ററില്‍ ഒരു  സ്ത്രീ ഇന്ത്യൻ വസ്ത്രം ധരിച്ച് താമരപ്പൂവിൽ ഇരിയ്ക്കുന്നതായി കാണാം. ആ സ്ത്രീയുടെ രണ്ടു വശങ്ങളിലും രണ്ട് മയിലുകളേയും കാണാം. ഇത് ലക്ഷ്മി ദേവിയെ അപമാനിക്കുന്നതാണ് എന്ന്  ഒരു വിഭാഗം ആരോപിച്ചതോടെ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിയ്ക്കുകയാണ്. ഈ വൃത്തികേട്‌ അവസാനിപ്പിക്കൂ എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആവശ്യപ്പെടുന്നത്. 


Also Read:  Airfare Goes Sky-High: മുംബൈ-ഡൽഹി വിമാനനിരക്ക് വാനംമുട്ടെ!! എന്തുകൊണ്ടാണ് വിമാനടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നത്? 


പോസ്റ്റര്‍ പുറത്തു വന്നതോടെ വിവാദങ്ങളും തലപൊക്കി. അതായത്,  ALT Balaji യുടെ ഗന്ധി ബാത് സീസണ്‍ 6 ന്‍റെ പോസ്റ്ററിനൊപ്പം പഴയ വെബ്‌ സീരീസുകളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പോസ്റ്റ്‌ ചെയ്തതോടെ വെബ്‌ സീരീസിന്‍റെ പേരില്‍ അശ്ലീലത വില്‍ക്കുകയാണ് ഏക്ത കപൂര്‍ എന്നായി സോഷ്യല്‍ മീഡിയ!!


 ഗന്ധി ബാത് സീസണ്‍ 6 ന്‍റെ പോസ്റ്ററിനെ സ്ത്രീയുടെ ചിത്രത്തെ താമരയിൽ ഇരിക്കുന്ന ലക്ഷ്മി ദേവിയുടെ ചിത്രവുമായി പലരും താരതമ്യം ചെയ്തു. Alt ബാലാജിയുടെ മറവില്‍  ഏകതാ കപൂർ  Soft Porn വില്‍ക്കുകയാണ് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.  കൂടാതെ, ഇത്തരം വൃത്തികേടുകൾ നിർത്താനും നമ്മുടെ ദേവീദേവന്മാരെ അവഹേളിക്കുന്ന ഷോകൾ അവതരിപ്പിക്കുന്നതില്‍നിന്ന് പിന്മാറണം എന്നും ആവശ്യപ്പെടുന്നവര്‍ ഉണ്ട്. ഏക്ത കപൂറിന്‍റെ  സീരിയലുകൾ നിരോധിക്കുക. സമൂഹത്തെ നശിപ്പിക്കുന്നത് അവരുടെ സീരിയലുകളാണ് എന്ന് ചിലര്‍ ആരോപിച്ചു.   എന്നാല്‍, ഇത്തരത്തിലുള്ള സീരീസുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ അവാര്‍ഡ്‌ നല്‍കുന്നത് എന്ന് പരിഹസിച്ചവരും ഇല്ലാതില്ല... 


ALT Balajiക്ക് വേണ്ടി സച്ചിൻ മൊഹിതെ സംവിധാനം ചെയ്ത അഡൾട്ട് കോമഡി വെബ് സീരീസാണ് ഗന്ധി ബാത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.