രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും  ഞങ്ങൾ DIYF കാർക്ക് ഒരൊറ്റ നയം ഉള്ളു. ഒറ്റ പോസ്റ്ററിൽ തനിക്ക് പറയാനുള്ളതെല്ലാം വ്യക്തമാക്കിയിരിക്കുകയാണ് ആസിഫ് അലി. എല്ലാം ശരിയാകും എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  ഫേസ് ബുക്ക് പേജിൽ  ആസിഫ് തന്നെയാണ് പങ്കുവെച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആസിഫും (Asif Ali) രജിഷാ വിജയനുമാണ് ചിത്രത്തിലുള്ളത്. സെൻട്രൽ പിക്ടചേഴ്സിൻറെ ബാനറിൽ  ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ലയാണ് ചിത്രം നിർമ്മിക്കുന്നത്. ഒൌസേപ്പച്ചനാണ് ചിത്രത്തിൻറെ സംഗീതം. ഛായാഗ്രഹണം ശ്രീജിത്ത് നായർ, കഥ-തിരക്കഥ ഷാരിസ്,ഷാൽബിൻ,നെബിൻ എന്നിവരുമാണ് നിർവ്വഹിക്കുന്നത്.


ALSO READ:  Aliya Bhatt in RRR: ആലിയ ഭട്ടിന്റെ 'ആര്‍ആര്‍ആർ' ലുക്ക് പുറത്തുവിട്ടു


ജൂൺ നാലിന് റിലീസിനെത്തുന്ന ചിത്രത്തിൻറെ ഗാനങ്ങളെഴുതിയിരിക്കുന്നത് ഹരിനാരായാണനാണ്. ഇടത് പക്ഷ രഷ്ചട്രീയം (Politics) പ്രമേയമാക്കിയാണ് ചിത്രത്തിൻറെ കഥയെന്നാണ് സൂചന. ചുവന്ന മാലയിട്ട ആസിഫ് അലിയും ഒപ്പം രജിഷയുമാണ് ചിത്രത്തിൽ.


 



ALSO READ:  Mohanlal ചിത്രം ആറാട്ടിന്റെ ചിത്രീകരണത്തിനായി റെയിൽവേയ്ക്ക് നൽകിയത് ലക്ഷങ്ങൾ 


അതേസമയം തിരഞ്ഞെടുപ്പിൻറെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ച തൻറെ രാഷ്ടീയം വ്യക്തമാക്കുമെന്ന പോസ്റ്റ് നേരത്ത തന്നെ ആസിഫ് അലി തൻറെ ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നു. തുടർന്നാണ് ചിത്രത്തിൻറെ പോസ്റ്റർ ഷെയർ ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.