പാലക്കാട്: മോഹൻലാൽ നായകനാകുന്ന ആറാട്ട് (Aarattu) സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പാലക്കാടും ഹൈദരാബാദുമാണ്. നിലവിൽ പാലക്കാടാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലായിരുന്നു ഷൂട്ടിംഗ്.
ഇവിടെ സിനിമ ഷൂട്ട് ചെയ്യാൻ വേണ്ടി ചിത്രത്തിന്റെ നിർമ്മാണ കമ്പനി നൽകിയത് ഒന്നും രണ്ടും രൂപയല്ല 23.46 ലക്ഷം രൂപയാണ്. കൊറോണ (Corona) നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് റെയിൽവേ സ്‌റ്റേഷനുകൾ (Railway Station) സിനിമാ ചിത്രീകരണത്തിനായി വാടകയ്ക്ക് വിട്ട് നൽകാൻ സർക്കാർ വീണ്ടും തീരുമാനിച്ചത്. സിനിമയ്ക്കായി പ്രൊഡക്ഷൻ കൺട്രോളർ ആവശ്യപ്പെട്ടത് ആറ് കോച്ചുകളാണ്. ഒരു എസി ടൂ ടയർ, ഒരു സ്ലീപ്പർ ക്ലാസ്, ഒരു ജനറൽ സെക്കൻഡ് ക്ലാസ്, ഒരു ലഗേജ് കം ബ്രേക്ക് വാൻ, ഒരു പാഴ്‌സൽ വാൻ എന്നിവ ഉൾപ്പെടെയാണിത്.
Also Read: ധരണിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
വാടക കൂടാതെ റെയിൽവേയുടെ മാനദണ്ഡപ്രകാരം 15 റെയിൽവേ ജീവനക്കാരുടെയും 25 യാത്രക്കാരുടെയും ഇൻഷുറൻസ് പ്രീമിയവും നിർമാണ കമ്പനി അടയ്ക്കണം. സേലം സ്‌റ്റേഷൻ (Selam Station) എന്ന ബോർഡ് വച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വെള്ളിയാഴ്ചയാണ് രണ്ടു ദിവസത്തെ ഷൂട്ടിങ് അവസാനിച്ചത്. ഓഗസ്റ്റ് 12ന് ചിത്രം തീയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...