Mumbai: രണ്ടു മാസത്തെ  ഇടവേളയ്ക്കുശേഷം   ഇന്‍സ്റ്റഗ്രാമില്‍ ദീപിക പദുകോണ്‍ (Deepika Padukone)...


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ രണ്ടു മാസത്തോളം സോഷ്യല്‍ മീഡിയ ഒഴിവാക്കിയിരുന്ന ദീപിക പദുകോണ്‍ ഒരു  ഫിലോസഫി മൂഡിലാണ് തിരിച്ചെത്തിയിരിയ്ക്കുന്നത്...  കോവിഡ് കാലത്തെ തന്‍റെ ജീവിത സംഗ്രഹമാണ്  ദീപിക പദുകോണ്‍ (Deepika Padukone)  ആരാധകരുമായി പങ്കുവച്ചിരിയ്ക്കുന്നത്...!!


തന്‍റെ രണ്ട് ചിത്രങ്ങള്‍ക്കൊപ്പം  "Expectation vs Reality" എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. 


ആദ്യത്തെ ചിത്രത്തില്‍   "ചക്രാസന"  (Chakrasana) ചെയ്യുന്ന ദീപികയാണ്.  രണ്ടാമത്തെ ചിത്രത്തില്‍ ഒരു സോഫയില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന ദീപികയും ...!!  



കോവിഡ്  lockdown മൂലം വീട്ടില്‍തന്നെ കഴിയുകയാണ് എല്ലാവരും. തങ്ങളുടെ ദിവസങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കാനുള്ള പ്ലാനിംഗ് എല്ലാവരും നടത്തും, എന്നാല്‍, പ്രവര്‍ത്തികമാവുന്നത് ഒരുപക്ഷേ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമായിരിയ്കും.. ഇതാണ് ദീപിക തന്‍റെ Instagram പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചത്.  


എന്നാല്‍, ദീപികയുടെ  ജീവിത സംഗ്രഹം ആരാധകര്‍ക്ക് നന്നേ ബോധിച്ചു.   നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആരാധകരാണ്  പോസ്റ്റ് ലൈക്ക് ചെയ്തത്. 


ആരാധകരെക്കൂടാതെ  ബോളിവുഡ് സിനിമാലോകവും ദീപികയുടെ പോസ്റ്റ് സ്നേഹത്തോടെ സ്വീകരിച്ചു.   അനുഷ്ക ശർമ്മ, വരുൺ ധവൻ, ആതിയ ഷെട്ടി എന്നിവരാണ് ആദ്യംതന്നെ പോസ്റ്റ് ലൈക്ക് രംഗത്തെത്തിയത്.


Also Read: Monalisa യുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു


ഇന്‍സ്റ്റഗ്രാമില്‍  ദീപികയെ എത്രമാത്രം മിസ്‌ ചെയ്തിരുന്നു എന്നാണ്  കമന്‍റ്  സെക്ഷനില്‍ ആരാധകര്‍ വെളിപ്പെടുത്തുന്നത്. 


മെയ്‌ 2നായിരുന്നു ദീപിക ഇന്‍സ്റ്റഗ്രാമില്‍ അവസാനമായി പോസ്റ്റ് ചെയ്തത്. കോവിഡ്  -19  രണ്ടാം തരംഗത്തിനിടെ മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ വിഷമിക്കുന്നവര്‍ക്കായി ഹെൽപ്പ്ലൈൻ നമ്പറുകൾ താരം പങ്കുവച്ചിരുന്നു.  


Also Read: 'തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി', ലോഹിതദാസിന്‍റെ ചരമവാര്‍ഷികത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി Prithviraj


നീണ്ട ഇടവേളയില്‍ ഭര്‍ത്താവ് രണ്‍വീര്‍ സിംഗ് (Ranveer Singh) പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് ദീപിക പ്രതികരിച്ചിരുന്നു...  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക