കമൽഹാസൻ ചിത്രം വിക്രമിൽ ഫഹദ് ഫാസില്‍ വില്ലനായി എത്തുന്നു
ലോകേഷ് കനകരാജിന്റെ നാലാമത്തെ ചിത്രമാണ് വിക്രം. കമൽ ഹാസന്റെ 232-ാം ചിത്രമാണ് എന്ന പ്രത്യേകത കൂടി വിക്രമിനുണ്ട്.
Chennai: കമൽഹാസന്റെ (Kamal Haasan) ഏറ്റവും പുതിയ ചിത്രമായ വിക്രമിൽ വില്ലനായി ഫഹദ് ഫാസിലെത്തുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുമെന്ന് ഫഹദ് ഫാസിൽ തന്നെയാണ് അറിയിച്ചത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഈ വിവരം വെളിപ്പെടുത്തിയത്. ജോജി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് വിക്രമിനെ കുറിച്ച് ഫഹദ് പറഞ്ഞത്.
പുതിയ ചിത്രത്തിൽ അഭിനയിക്കാൻ താൻ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ഫഹദ് അറിയിച്ചു. ലോകേഷ് കനകരാജിന്റെ നാലാമത്തെ ചിത്രമാണ് വിക്രം. ഇതിന് മുമ്പ് സംവിധാനം ചെയ്‌ത മാനഗരം, കൈതി, മാസ്റ്റർ (Master) എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു. കമൽ ഹാസന്റെ 1986 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ അതെ പേരാണ് ഈ ചിത്രത്തിനും എടുത്തിരിക്കുന്നത്. 25 വർഷങ്ങൾക്ക് മുമ്പ് മിസൈൽ ആക്രമണം തടഞ്ഞ റോ ഏജന്റിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് അഭ്യൂഹങ്ങൾ.
ALSO READ: മേജർ മലയാളത്തിലും റിലീസിന്,പോസ്റ്റർ പങ്കുവെച്ച് അദിവി ശേഷ്
രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനാണ് ചിത്രം നിർമ്മിക്കുന്നത്. ബിഗ് ബോസിലൂടെ (Bigg Boss) എത്തിയ ദർശനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലോകേഷ് കനകരാജ് ഇപ്പോൾ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ജോലികളുമായി ബന്ധപ്പെട്ട് തിരക്കിലാണ്. ലോകേഷിന് കഴിഞ്ഞ മാസം കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ ടെസ്റ്റ് നെഗറ്റീവായി. ചൊവ്വാഴ്ച അദ്ദേഹം വോട്ട് ചെയ്യാനുമെത്തിയിരുന്നു.
ചിത്രത്തിന്റെ ടീസർ (Teaser) 2020 നവംബറിൽ റിലീസ് ചെയ്തിരുന്നു. പ്രേക്ഷകർക്ക് അതീവ പ്രതീക്ഷയാണ് ചിത്രത്തിന്റെ ടീസർ നൽകിയത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വിക്രം. അത് കൂടാതെ കമൽ ഹാസന്റെ 232-ാം ചിത്രമാണ് എന്ന പ്രത്യേകത കൂടി വിക്രമിനുണ്ട്. 1986ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പുനർനിർമ്മാണമാണോ ഈ ചിത്രം എന്നാണത് ഇനിയും വ്യക്തമാക്കിയിട്ടില്ല. 1986 ലെ ചിത്രത്തിൽ സത്യരാജ്, കമൽഹാസൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഫഹദ് ഫാസിലിന്റെ (Fahad Faasil) 2 പുതിയ ചിത്രങ്ങൾ ഏപ്രിലിൽ ഏപ്രിലിൽ റിലീസ് ചെയ്‌തിരുന്നു. ഇരുൾ, ജോജി എന്നീ ചിത്രൻ ആണ് റിലീസ് ചെയ്‌തത്. ഈ രണ്ട് ചിത്രങ്ങളും OTT റിലീസ് ആയിരുന്നു. ഇരുൾ നെറ്ഫ്ലിക്സിലും ജോജി ആമസോൺ പ്രൈമിലുമാണ് റിലീസ് ചെയ്‌തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.