മേജർ മലയാളത്തിലും റിലീസിന്,പോസ്റ്റർ പങ്കുവെച്ച് അദിവി ശേഷ്

കോഴിക്കോട് നിരവധി പേർ ചിത്രം കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും കേരളത്തിലെ ജനങ്ങൾക്കായി ചിത്രം മലയാളത്തിലും റിലീസ് ചെയ്യുമെന്ന് അദിവിശേഷ് ട്വിറ്ററിൽ കുറിച്ചു

Written by - Zee Malayalam News Desk | Last Updated : Apr 6, 2021, 05:29 PM IST
  • സന്ദീപിൻറെ റോൾ ചെയ്യുന്ന അദിവി ശേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ മലയാളം പോസ്റ്റർ പങ്കുവെച്ചത്.
  • കേരളത്തിലെ ജനങ്ങൾക്കായി ചിത്രം മലയാളത്തിലും റിലീസ് ചെയ്യുമെന്ന് അദിവിശേഷ് ട്വിറ്ററിൽ കുറിച്ചു.
  • ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.
  • ഡിസംബർ മുതൽ ചിത്രത്തിൻറെ ഫസ്റ്റലുക്ക് പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
മേജർ മലയാളത്തിലും റിലീസിന്,പോസ്റ്റർ പങ്കുവെച്ച്  അദിവി ശേഷ്

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ (Major Sandeep Unnikrishnan) ജീവിതം ചിത്രീകരിക്കുന്ന മേജർ മലയാളത്തിലും റിലീസിനെത്തും . സന്ദീപിൻറെ റോൾ ചെയ്യുന്ന അദിവി ശേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ മലയാളം പോസ്റ്റർ പങ്കുവെച്ചത്. സന്ദീപിൻറെ നാടായ കോഴിക്കോട് നിരവധി പേർ ചിത്രം കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും കേരളത്തിലെ ജനങ്ങൾക്കായി ചിത്രം മലയാളത്തിലും റിലീസ് ചെയ്യുമെന്ന് അദിവിശേഷ് ട്വിറ്ററിൽ കുറിച്ചു.

ജൂലൈ രണ്ടിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ റിലീസും,സൂപ്പർ താരം മഹേഷ് ബാബുവിന്റെ  ജി.മഹേഷ് ബാബു (Mahesh Babu) എന്റര്‍ടെയ്ന്‍മെന്റ്സും പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ALSO READ: Major Sandeep Unnikrishnan Film: മേജർ ജൂലൈയിൽ റിലീസിന്

ശോഭിത ദുലിപാല,സായ് മഞ്ജേർക്കർ എന്നിവരാണ് മറ്റ് താരങ്ങൾ. സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ 'മേജര്‍ (Major Movie) ബിഗിനിംഗ്സ്' എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു.ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഡിസംബറിൽ തന്നെ എത്തിയിരുന്നു. ഹിന്ദിയിലും തെലുങ്കിലും ഒരു പോലെയാണ് ചിത്രം ഷൂട്ട് ചെയ്തത്. ഡിസംബർ മുതൽ ചിത്രത്തിൻറെ ഫസ്റ്റലുക്ക് പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

2008- നവംബറിൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ (NSG) അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. ഒാപ്പറേഷൻ ബ്ലാക്ക് ടൊർണാ‍ഡോ എന്ന് പേരിട്ട ഒാപ്പേറഷനിൽ ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ  മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീണു. സന്ദീപിൻറെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News