കേരള ചരിത്രത്തിലെ മായാതെ കിടക്കുന്ന കലാപങ്ങളെ ഓർമിപ്പിച്ച് ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ ട്രെയലർ പുറത്തിറങ്ങി
ടേക്ക് ഓഫിനും സി യു സൂണിനും ശേഷം മഹേഷ് നാരയണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മാലിക്ക്. അതിൽ സി യു സൂണിന് മുമ്പ് തന്നെ മാലിക്കിന്റെ ചിത്രീകരണം അവസാനിച്ചിരുന്നു.
Kochi : Fahadh Faasil നയാകനായി എത്തുന്ന Big Budget ചിത്രം Malik ന്റെ ട്രെയിലർ പുറത്തിറങ്ങി. കേരള ചരിത്രത്തിൽ മായാതെ നിൽക്കുന്ന കലാപങ്ങളെ ഓർമിപ്പിക്കും വിധം രംഗങ്ങൾ കോർത്തിണിക്കയാണ് Malik Trailer. മതരാഷ്ട്രീയത്തിന്റെ മുതലെടുപ്പിൽ കേരളത്തിൽ ഉടലെടുത്ത കലാപങ്ങൾക്ക് സമാനമായി സാഹചര്യങ്ങളാണ് ട്രയലറിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.
ALSO READ : Allu Arjun ന്റെ വില്ലനായി ഫഹദ് ഫാസിൽ തെലുങ്കിലേക്ക്, പുഷ്പയിൽ പ്രതിനായക വേഷത്തിൽ Fahadh Fasil
ടേക്ക് ഓഫിനും സി യു സൂണിനും ശേഷം മഹേഷ് നാരയണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മാലിക്ക്. അതിൽ സി യു സൂണിന് മുമ്പ് തന്നെ മാലിക്കിന്റെ ചിത്രീകരണം അവസാനിച്ചിരുന്നു. മലയാളിത്തിൽ എണ്ണം പറഞ്ഞ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് മാലിക്ക്. 27 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമിക്കുന്നത്.
ALSO READ : Marakkar v/s Malik: വലിയ പെരുന്നാളിന് ഏറ്റ്മുട്ടാൻ ഒരുങ്ങി Big Budget ചിത്രങ്ങൾ
നേരത്തെ ഈ വർഷം ഏപ്രിലിൽ സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്ന അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമയുടെ റിലീസ് തീരുമാനങ്ങൾ മാറ്റിവെക്കുകയായിരുന്നു. പിന്നീട് സിനിമ ഒടിടിയിലൂടെ റിലീസാക്കാൻ അണയറ പ്രവർത്തകൾ തയ്യാറെടുക്കുന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സെൻസർ സർട്ടിഫിക്കേറ്റ് ലഭിച്ചതനെ പിന്നാലെയാണ് ചിത്രത്തിന്റെ റീലിസുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ മുന്നോട്ട് വന്നത്.
27 കോടി രൂപയാണ് മാലിക്കിന്റെ ബജറ്റ്. സിനിമക്കായി ഫഹദ് 20 കിലോ ഭാരം കുറച്ചിരുന്നു. കടലോര ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലേഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ഇന്ദ്രൻസ് തുടങ്ങിയ വൻ താര നിരയാണ് അഭിനയിക്കുന്നത്. 2021 മെയ് 13ന് പെരുന്നാളിനാണ് ചിത്രം തീയേറ്ററുകളിലേക്ക് പ്രദർശനത്തിനായി എത്തുന്നത്.
ALSO READ : OTT യിൽ അല്ല, ഫഹദിന്റെ മാലിക്ക് തീയേറ്ററുകളിലൂടെ തന്നെ റിലീസ് ചെയ്യും
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് സിനിമ നിർമിക്കുന്നത്. സംവിധായകൻ മഹേഷ് നാരയണൻ തന്നെയാണ് സിനിമയുടെ തിരക്കഥയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത്. ചത്രത്തിനായി സാനു ജോൺ വർഗീസ് ക്യാമറയും, സുഷീൻ ശ്യാം സംഗീതവും കൈകാര്യം ചെയ്യുന്നു. ലീ വിറ്റേക്കറാണ് സംഘട്ടനം ഒരുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...