കൊച്ചി: കോവിഡിനെ എല്ലാം മറികടന്ന് ഫഹദ് ഫാസിലിന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്ക് തീയേറ്ററുകളിലേക്കെത്തുന്നു. 2021മെയ് 13ന് പെരുന്നാളിനാണ് ചിത്രം തീയേറ്ററുകളിലേക്ക് പ്രദർശനത്തിനായി എത്തുന്നത്.
നേരത്തെ ഈ വർഷം ഏപ്രിലിൽ സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്ന അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമയുടെ റിലീസ് തീരുമാനങ്ങൾ മാറ്റിവെക്കുകയായിരുന്നു. പിന്നീട് സിനിമ ഒടിടിയിലൂടെ (OTT) റിലീസാക്കാൻ അണയറ പ്രവർത്തകൾ തയ്യാറെടുക്കുന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സെൻസർ സർട്ടിഫിക്കേറ്റ് ലഭിച്ചതനെ പിന്നാലെയാണ് ചിത്രത്തിന്റെ റീലിസുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ മുന്നോട്ട് വന്നത്.
ALSO READ: അത്തരം കമന്റുകൾ ഞാൻ കാര്യമാക്കാറില്ല; ഞാൻ കടന്നുപോയ അവസ്ഥ അവർക്കറിയില്ല: Yamuna
പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായ ടേക്ക് ഓഫിന് (Take Off) ശേഷമാണ് മഹേഷ് നാരായണൻ മാലിക്ക് സംവിധാനം ചെയ്യുന്നത്. എന്നാൽ മാലിക്കിന്റെ റിലീസ് കോവിഡിനെ തുടർന്ന് നീട്ടി വെക്കുകയായിരുന്നു. അതിനിടെ പരീക്ഷണാർഥം ഫഹദിനെ കേന്ദ്ര കഥാപാത്രമാക്കി C U Soon എന്ന് ചിത്രവും മഹേഷ് നാരയണൻ ഒരുക്കിയിരുന്നു. അത് ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്ന പുറത്തിറക്കിയത്.
ALSO READ: 'സൂഫിയും സുജാതയു'ടെയും സംവിധായകൻ നരണിപ്പുഴ ഷാനവാസ് മരിച്ചില്ലെന്ന് വിജയ് ബാബു
27 കോടി രൂപയാണ് മാലിക്കിന്റെ ബജറ്റ്. സിനിമക്കായി ഫഹദ് (Fahad Fazil) 20 കിലോ ഭാരം കുറച്ചിരുന്നു. കടലോര ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലേഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ഇന്ദ്രൻസ് തുടങ്ങിയ വൻ താര നിരയാണ് അഭിനയിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് സിനിമ നിർമിക്കുന്നത്. സംവിധായകൻ മഹേഷ് നാരയണൻ തന്നെയാണ് സിനിമയുടെ തിരക്കഥയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത്. ചത്രത്തിനായി സാനു ജോൺ വർഗീസ് ക്യാമറയും, സുഷീൻ ശ്യാം സംഗീതവും കൈകാര്യം ചെയ്യുന്നു. ലീ വിറ്റേക്കറാണ് സംഘട്ടനം ഒരുക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy