Aavesham box office: രംഗന് ബെംഗളൂരുവില്‍ മാത്രമല്ല, അങ്ങ് ബോക്സ് ഓഫീസിലുമുണ്ട് പിടി! തീയായി `ആവേശം`
Aavesham box office collection report: മോളിവുഡിൽ നിന്ന് ഈ വർഷം തിയേറ്റുകളിലെത്തിയ ചിത്രങ്ങളിൽ 100 കോടി ക്ലബ്ബിൽ കയറിയ നാലാമത്തെ ചിത്രമായി ആവേശം മാറിയിരുന്നു.
മോളിവുഡിന്റെ തലവര മാറ്റിയെഴുതപ്പെട്ട വര്‍ഷമാണ് 2024. തുടരെ തുടരെ ഹിറ്റുകള്‍ പിറക്കുന്നത് മലയാള സിനിമയെ ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ മുന്‍നിരയിലേയ്ക്ക് എത്തിക്കുകയാണ്. ഒരു കാലത്ത് ബോളിവുഡിനും തമിഴിനും കന്നഡയ്ക്കുമെല്ലാം മാത്രം സ്വന്തമായിരുന്ന കോടി ക്ലബ്ബുകള്‍ ഇന്ന് മോളിവുഡിന് മുന്നില്‍ കീഴടങ്ങി കഴിഞ്ഞു.
ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രങ്ങളിൽ 100 കോടി ക്ലബ്ബിൽ കയറിയ നാലാമത്തെ ചിത്രമായി ആവേശം മാറിയിരുന്നു. റിലീസ് ചെയ്ത് 13 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ആവേശം ഈ നേട്ടം സ്വന്തമാക്കിയത്. നേരത്തെ, മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, ആടുജീവിതം എന്നീ ചിത്രങ്ങളാണ് ഈ വർഷം 100 കോടി ക്ലബ്ബിൽ കയറിയത്. മോളിവുഡിന്റെ ചരിത്രത്തിലെ 7-ാമത്തെ 100 കോടി സിനിമയായും ആവേശം മാറിയിരുന്നു. പുലിമുരുകൻ, ലൂസിഫർ, 2018, മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, ആടുജീവിതം എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് മോളിവുഡിൽ നിന്ന് 100 കോടി ക്ലബ്ബിലെത്തിയത്.
ALSO READ: ഭോജ്പുരി നടി അമൃതാ പാണ്ഡെ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ നിഗൂഢ പോസ്റ്റ്
ഇപ്പോൾ ഇതാ കേരള കളക്ഷനിലും ഫഹദ് ഫാസില്‍ ചിത്രം പുതിയ നേട്ടത്തിനരികെ എത്തിയിരിക്കുകയാണ്. ഇതിനോടകം തന്നെ കേരളത്തില്‍ നിന്ന് ആവേശം 59.75 കോടിയിലധികം നേടിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം ആവേശം 60 കോടി ക്ലബിലെത്തുക എന്നത് വലിയ നേട്ടമാണ്. രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് 'ആവേശം'. രംഗ എന്ന കഥാപാത്രമായി ഫഹദ് എത്തിയപ്പോൾ തിയേറ്ററുകളിൽ ആരാധകർക്ക് അത് പുതിയ അനുഭവമായി മാറി.
മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സമീർ താഹിർ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകരുന്നത്.
എഡിറ്റർ-വിവേക് ഹർഷൻ, പ്രോജക്ട് സിഇഒ - മൊഹസിൻ ഖായിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എ ആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ - പി കെ ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, കോസ്റ്റുംസ് - മഹർ ഹംസ, മേക്കപ്പ് - ആർ ജി വയനാടൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷൻ - ചേതൻ ഡിസൂസ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ്, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അരുൺ അപ്പുക്കുട്ടൻ, സുമിലാൽ സുബ്രമണ്യൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, നിദാദ് കെ എൻ, ഡിസൈൻ - അഭിലാഷ് ചാക്കോ, വിതരണം - എ ആന്റ് എ റിലീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.