Mumbai : ഫർഹാൻ അക്തറിന്റെ (Farhan Akthar) ഏറ്റവും പുതിയ ചിത്രം തൂഫാൻ (Toofan) ആമസോൺ പ്രൈമിൽ (Amazon Prime) റിലീസിന് എത്തുന്നു. ചിത്രം ജൂലൈ 16 നാണ് റിലീസ് ചെയ്യുന്നത്. ആദ്യ മെയ് 21 ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിൻറെ റിലീസ് മാറ്റിവെക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ റിലീസ് ഫർഹാൻ അക്തർ തന്നെയാണ് ട്വിറ്ററിലൂടെ (Twitter) അറിയിച്ചത്. കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ നമ്മുടെ സമൂഹത്തെ സഹായിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതെന്നും അതിനാൽ ചിത്രത്തിൻറെ റിലീസ് മാറ്റി വെക്കുന്നെവെന്നും ഫർഹാൻ അക്തർ മയിൽ അറിയിച്ചിരുന്നു.


ALSO READ: Farhan Akhtar ചിത്രം Toofaan ന്റെ ടീസറെത്തി; ആകാംഷയോടെ പ്രേക്ഷകർ


ഭാഗ് മിൽക്ക ഭാഗ്, രംഗ് ദേ ബസന്തി എന്നീ സിനിമകൾ സംവിധാനം ചെയ്‌ത രാകേഷ് ഓം മെഹ്‌റയാണ് തൂഫാനും സംവിധാനം ചെയ്തിരിക്കുന്നത്. എക്സൽ എന്റർടൈൻമെന്റും ROMP പിക്ചർഴ്സും സംയുക്തമായി ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.  ചിത്രത്തിന്റെ ടീസറിൽ (Teaser) ഫർഹാൻ അവതരിപ്പിക്കുന്ന അജ്ജു ഭായിയുടെ ജീവിതത്തിലെ ചില രംഗങ്ങളാണ് കൊടുത്തിരിക്കുന്നത്.


ALSO READ: Farhan Akhtar ന്റെ Toofaan മെയ് 21 ന് ആമസോൺ പ്രൈമിലെത്തും


ഡോങ്ഗ്രിയിൽ നിന്നുള്ള ഒരു ഗുണ്ടയായി ആണ് ഫര്ഹാന് എത്തുന്നത്. എന്നാൽ ബോക്സർ ആകാൻ തീരുമാനിക്കുന്നതോടെ ഫർഹാന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം. കാമുകിയായി എത്തുന്ന മൃണാലും ട്രെയ്‌നറായ പരേഷും എങ്ങനെ സഹായിക്കുന്നുവെന്നും ചിത്രത്തിൽ പറയുന്നു. 


ALSO READ: OTT Release Update : കാത്തിരിപ്പിന് വിരാമം ; ധനുഷ് ചിത്രം Jagame Thandhiram വും ഷെർണിയും ഈ ആഴ്ച എത്തുന്നു


ഭാഗ് മിൽഖ ഭാഗ് എന്ന ചിത്രത്തിന് (Cinema) ശേഷം ഫർഹാൻ അക്തറും രാകേഷ് ഓം പ്രകാശ് മെഹ്‌റയും ഒന്നിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകത കൂടി തൂഫാന് ഉണ്ട്. ഭാഗ് മിൽഖ ഭാഗിൽ ഫർഹാൻ അക്തറിനോടൊപ്പം പ്രവർത്തിച്ച ശേഷം തൂഫാനിലെ കഥാപാത്രത്തെ അഭിനയിക്കാൻ ഏറ്റവും അനുയോജ്യൻ ഫർഹാൻ അക്തർ തന്നെയാണെന്ന് ഉറപ്പായിരുന്നുവെന്ന് രാകേഷ് ഓം പ്രകാശ് മെഹ്‌റ പറഞ്ഞു. മാത്രമല്ല ചിത്രത്തിൽ ഫർഹാൻ അഭിനയിക്കയല്ല ജീവിക്കയായിരുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.