Mumbai: ഫർഹാൻ അക്തറിന്റെ (Farhan Akhtar) ഏറ്റവും പുതിയ സ്പോർട്സ് സിനിമ ആമസോൺ പ്രൈമിലെത്തും. മെയ് 21 നാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ ടീസർ മാർച്ച് 12ന് റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. റിലീസ് തീയതിയ്‌ക്കൊപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ആമസോൺ പ്രൈം വീഡിയോ തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വിവരം പുറത്ത് വിട്ടത്. ഇൻസ്റ്റാഗ്രാമിലും ആമസോൺ പ്രൈം ചിത്രത്തിന്റെ വിവരങ്ങൾ പങ്ക് വെച്ചിട്ടുണ്ട്.
Weather forecast for this summer: An epic blockbuster - #ToofaanOnPrime. Teaser will be dropping on March 12.
World premiere, May 21.or this tweet to set a reminder for the teaser premiere @excelmovies @ROMPPictures @FarOutAkhtar @mrunal0801 @SirPareshRawal pic.twitter.com/7CtWkRrWFd
— amazon prime video IN (@PrimeVideoIN) March 10, 2021
ട്വിറ്ററിലും ഇൻസ്റാഗ്രാമിലും (Instagram) ആമസോൺ പ്രൈം വീഡിയോ ToofaanOnPrime എന്ന ഹാഷ്ടാഗോട് കൂടിയാണ് പോസ്റ്റർ പങ്കവെച്ചത്. കൂടാതെ മാർച്ച് 12ന് ടീസർ എത്തുമെന്നും കുറിച്ചു. മാർച്ച് 9ന് തന്നെ ട്വിറ്റെർ പോസ്റ്റിലൂടെ ആമസോൺ പ്രൈം പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചിരുന്നു. എല്ലാവരും കാതോര്തിരിക്കണം ഒരു വലിയ അന്നൗൻസ്മെന്റ് വരാനിരിക്കുന്നുവെന്ന് AStormIsComing എന്ന ഹാഷ്ടാഗോടും ഒരു ചെറിയ വീഡിയോയോടും കൂടി ട്വീറ്റ് ചെയ്തിരുന്നു.
unstoppable. unbeatable. untamable. #AStormIsComing tomorrow. stay tuned! pic.twitter.com/M542Z4CFKF
— amazon prime video IN (@PrimeVideoIN) March 9, 2021
എക്സൽ എന്റർടൈൻമെന്റും ROMP പിക്ചർഴ്സും സംയുക്തമായി ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രം സംവിധാനം (Director) ചെയ്യുന്നത് രാകേഷ് ഓം പ്രകാശ് മെഹ്‌റയാണ്. ഒരു ബോക്‌സർ ആയി ആണ് ഫർഹാൻ ചിത്രത്തിലെത്തുന്നത്. ഫർഹാൻ അക്തറിനെ കൂടാതെ മൃണാൾ താക്കൂർ, പരേഷ് റാവൽ, സുപ്രിയ പതക് കപൂർ, ഹുസൈൻ ദലാൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഭാഗ് മിൽഖ ഭാഗ് എന്ന ചിത്രത്തിന് (Cinema) ശേഷം ഫർഹാൻ അക്തറും രാകേഷ് ഓം പ്രകാശ് മെഹ്‌റയും ഒന്നിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകത കൂടി തൂഫാന് ഉണ്ട്. ഭാഗ് മിൽഖ ഭാഗിൽ ഫർഹാൻ അക്തറിനോടൊപ്പം പ്രവർത്തിച്ച ശേഷം തൂഫാനിലെ കഥാപാത്രത്തെ അഭിനയിക്കാൻ ഏറ്റവും അനുയോജ്യൻ ഫർഹാൻ അക്തർ തന്നെയാണെന്ന് ഉറപ്പായിരുന്നുവെന്ന് രാകേഷ് ഓം പ്രകാശ് മെഹ്‌റ പറഞ്ഞു. മാത്രമല്ല ചിത്രത്തിൽ ഫർഹാൻ അഭിനയിക്കയല്ല ജീവിക്കയായിരുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.
തൂഫാൻ നമ്മുക്കെല്ലാം പ്രചോദനം നൽകുന്ന ഒരു സിനിമയാണെന്നും കംഫർട് സോണുകളിൽ നിന്ന് പുറത്ത് വന്ന് സ്വപ്നകൾക്ക് വേണ്ടി പോരാടാൻ ഈ സിനിമ പോത്സാഹിപ്പിക്കുമെന്നും. ഈ സിനിമ ആഗോളതലത്തിൽ (Global) തന്നെ റിലീസ് ചെയ്യുമെന്നും രാകേഷ് ഓം പ്രകാശ് മെഹ്‌റ പറഞ്ഞു.
തൂഫാനിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി ഫർഹാൻ അക്തർ വെറും ആറ് ആഴ്ചകൾ കൊണ്ട് 15 കിലോ ഭാരം ഉയർത്തിയിരുന്നു. ആ ജീവിതശൈലിയുമായി പൊരുത്തപ്പെട്ട് പോകുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് ഫർഹാൻ പറഞ്ഞിരുന്നു. 2020 സെപ്തംബര് 18 ന് തീയേറ്ററുകളിൽ (Theater) റിലീസ് ചെയ്യാനിരുന്ന സിനിമയായിരുന്നു തൂഫാൻ എന്നാൽ കോവിഡ് മഹാമാരി മൂലം മാറ്റി വെയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.