Fight Club OTT Platform : തമിഴ് സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസ് ജി സ്‌ക്വാഡ് അവതരിപ്പിക്കുന്ന ആദ്യ സിനിമയാണ് ഫൈറ്റ് ക്ലബ്. ഉറിയടി ഫെയിം വിജയ് കുമാർ നായകനായി എത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് അബ്ബാസ് റഹ്മത്താണ്. ഈ കഴിഞ്ഞ ഡിസംബറിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഫൈറ്റ് ക്ലബ്. അതേസമയം ചിത്രത്തിന് പറയത്തക്ക പ്രേക്ഷക ശ്രദ്ധ തിയറ്ററുകളിൽ നിന്നും നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. തമിഴ് ലോക്കൽ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് ബോക്സ്ഓഫീസിലും ചലനം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫൈറ്റ് ക്ലബ് ഒടിടി റിലീസും പ്ലാറ്റ്ഫോമും


ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് ഫൈറ്റ് ക്ലബിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം ഇന്നലെ അർധരാത്രി (ജനുവരി 27) മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡാ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രത്തിന്റെ പതിപ്പും ലഭ്യമാണ്.


ALSO READ : Ayalaan OTT : ശിവകാർത്തികേയൻ ചിത്രം അയലാൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?


റീൽ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആദിത്യ നിർമിച്ച ചിത്രമാണ് ഫൈറ്റ് ക്ലബ്. സംവിധായകൻ അബ്ബാസ് തന്നെ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. വിജയ് കുമാറിന് പുറമെ, കാർത്തേകേയൻ സന്താനം, ശങ്കർ താസ്, മോനിഷ മോഹൻ മേനോൻ, അവിനാഷ് രഘു ദേവൻ, ശരവണ വേൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.


സിനിമാട്ടോഗ്രാഫർ : ലിയോൺ ബ്രിട്ടോ, എഡിറ്റർ കൃപകരൺ, കഥ: ശശി, തിരക്കഥ : വിജയ്‌കുമാർ , ശശി, അബ്ബാസ് എ റഹ്മത്, ആർട്ട് ഡയറക്ടർ : ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് : വിക്കി, അമ്രിൻ അബുബക്കർ, സൗണ്ട് ഡിസൈൻ /എഡിറ്റർ : രംഗനാഥ് രവി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കൊറിയോഗ്രാഫി : സാൻഡി, എക്സികുട്ടീവ് പ്രൊഡ്യൂസർ : ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ : വിജയ് കുമാർ. 2023 ഡിസംബറിൽ ചിത്രം തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ : പ്രതീഷ് ശേഖർ.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.