ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിനെ ഞായറാഴ്ച ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരാഴ്ച ആകാൻ പോകുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആരാധകർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. സോഷ്യൽ മീഡിയ വഴി ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയാണ്.  ഇതിനിടയിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും നിഗൂഡതയെക്കുറിച്ച് ഒരു സിനിമ ഇറക്കുമെന്ന് അറിയിച്ചിരിക്കുന്നത്.   ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സുശാന്തിന്റെ ഒരു മാസത്തെ ചിലവ് 10 ലക്ഷം രൂപയായിരുന്നു...! 


സുശാന്തിന്റെ മരണത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ഇതിനിടയിൽ സുശാന്ത് സിംഗ് രജ്പുത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ചിത്രം (Sushant Singh Rajput Biopic) പ്രഖ്യാപിച്ചുകൊണ്ട് ചലച്ചിത്ര നിർമ്മാതാവ് വിജയ് ശേഖർ ഗുപ്ത എത്തിയത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 'സൂയിസൈഡ് അല്ലെങ്കിൽ കൊലപാതകം' (Suicide or Murder) എന്ന പേരിൽ ഒരു ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റർ കണ്ടതുമുതൽ ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്.


 



 


പക്ഷേ ഈ ചിത്രം സുശാന്തിന്റെ ജീവിതത്തെക്കുറിച്ചാണെന്ന് പോസ്റ്റിൽ ഒരിടത്തും അവകാശപ്പെടുന്നില്ല. എങ്കിലും പോസ്റ്ററിൽ എഴുതിയ ടാഗ് ലൈനിന് ശേഷം ആളുകൾ 'മിസ് യു സുശാന്ത്', 'ജസ്റ്റിസ് ഫോർ സുശാന്ത്' തുടങ്ങിയ അഭിപ്രായങ്ങൾ ഇവിടെ എഴുതിയിട്ടുണ്ട്. 


Also read: സുശാന്തിന്റെ കോൾ എടുക്കുന്നത് വെറും രണ്ട് സുഹൃത്തുക്കൾ മാത്രം...! 


ജൂൺ 14 ന് മുംബൈയിലെ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് സുശാന്ത് തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. നടന്റെ മരണശേഷം കാമുകി റിയ ചക്രബർത്തി ഉൾപ്പെടെ 13 ഓളം പേരുടെ മൊഴികൾ പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. സുശാന്ത് സിംഗ് രജ്പുത്തിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സേവകരെയും പരിചയക്കാരേയുമടക്കം പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.