Kochi : നാദിർഷാ (Nadhirshah) ചിത്രം ഈശോയോ (Eesho Movie) കുറിച്ചുള്ള വിവാദം നിലനിൽക്കെ സിനിമയുടെ അണിയറ പ്രവർത്തകർക്ക് തിരിച്ചടിയായി ഫിലിം ചേമ്പറിന്റെ (Film Chamber) തീരുമാനം. ജയസൂര്യയെ കേന്ദ്രകഥാപത്രമാക്കി ഒരുക്കാൻ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന് ഈശോ എന്ന് നൽകാൻ അനുവദിക്കില്ലയെന്ന് ഫിലിം ചേമ്പർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സാങ്കേതിക പരമായ കാരണങ്ങൾ മുൻ നിർത്തിയാണ് ഫിലിം ചേമ്പർ ചിത്രത്തിന് പേര് നൽകുന്നതിനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്. സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് പേര് രജിസ്റ്റർ ചെയ്തിരിക്കണമെന്നുള്ള ചട്ടം ലംഘിച്ചു. നിർമാതാവിന്റെ അംഗത്വം പുതുക്കിയില്ല തുടങ്ങിയ സങ്കേതിക കാരണങ്ങളാണ് നാദിർഷാ ചിത്രത്തിന് ഈശോ എന്ന് പേര് നൽകുന്നതിനെതിരെ ഫിലിം ചേമ്പർ രംഗത്തെത്തിയിരിക്കുന്നത്.


ALSO READ : Golden Visa യൂസഫലിക്കൊപ്പമെത്തി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹന്‍ലാലും


ചിത്രത്തിന് പേര് നൽകണമെന്നാവശ്യപ്പെട്ടുള്ള നിർമാതാവിന്റെ അപേക്ഷ ഫിലിം ചേമ്പർ തള്ളുകയും ചെയ്തു. എന്നാൽ ഈശോ എന്ന് പേര് നൽകി സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നതിന് തടസ്സമില്ല ഫിലിം ചേമ്പർ വ്യക്തമാക്കി.


ALSO READ : Vijay Sethupathi : വിജയ് സേതുപതി - ശ്രുതി ഹാസൻ ചിത്രം ലാഭം സെപ്റ്റംബർ 9 ന് തീയറ്ററുകളിൽ എത്തുന്നു


ഈശോ നോട്ട് ഫ്രം ബൈബിൾ എന്ന് പേര് നൽകി ആദ്യ പോസ്റ്റർ ഇറക്കിയതോടെയാണ് ചിത്രം വിവാദത്തിലേക്ക് വലിച്ചിഴച്ചത്. മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ആരോപിച്ചായിരുന്നു വിവാദം.


ALSO READ : പ്രതിഫലമായി സ്നേഹം മാത്രം മതിയെന്ന് Indrans, കണ്ണ് നനയിച്ചെന്ന് ബാദുഷ


അതേസമയം സിനിമയുടെ ഉള്ളടക്കം എന്തെന്ന് മനസ്സിലാക്കാതെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച് ചലച്ചിത്രലോകം രംഗത്ത് വന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.