പ്രതിഫലമായി സ്നേഹം മാത്രം മതിയെന്ന് Indrans, കണ്ണ് നനയിച്ചെന്ന് ബാദുഷ

ഇന്ദ്രൻസിനെ കുറിച്ച് നിർമാതാവ് എൻഎം ബാദുഷ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2021, 01:16 PM IST
  • തന്റെ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണ് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
  • പണം വേണ്ട, പ്രതിഫലമായി സ്നേഹം മാത്രം മതിയെന്നാണ് ഇന്ദ്രൻസ് ബാദുഷയോട് പറഞ്ഞത്.
  • ഹോമിൽ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോൾ നേരിട്ട് വന്ന് ജീവിതത്തിൽ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നുവെന്ന് ബാദുഷ.
പ്രതിഫലമായി സ്നേഹം മാത്രം മതിയെന്ന് Indrans, കണ്ണ് നനയിച്ചെന്ന് ബാദുഷ

ഇന്ദ്രൻസ് (Indrans) കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'HOME'. ഓ​ഗസ്റ്റ് 19ന് ആമസോൺ പ്രൈമിലാണ് (Amazon Prime) ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ സംവിധായകൻ എആർ മുരുഗദോസ് ഉൾപ്പെടെ നിരവധി പേർ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

നിർമാതാവ് എൻ.എം.ബാദുഷ (Producer NM Badusha) ഇന്ദ്രൻസിനെ കുറിച്ച് ഫേസ്ബുക്കിൽ (Facebook) കുറിച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Also Read: Home Movie Online : റിലീസായി മണിക്കൂറുകൾക്കുള്ളിൽ ഇന്ദ്രൻസ് ചിത്രം ഹോമിന്റെയും വ്യാജപതിപ്പ് ഓൺലൈനിൽ എത്തി 

തന്റെ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ ഇന്ദ്രൻസ് പറഞ്ഞ വാക്കുകളെ കുറിച്ചാണ് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഒരു വിശ്രമവും ഇല്ലാതെ രാത്രി വരെ തന്റെ കഥാപാത്രം ഗംഭീരമാക്കിയിട്ട് ഇതിന് പണം വേണ്ട, സ്നേഹം മാത്രം മതിയെന്നായിരുന്നു ഇന്ദ്രൻസ് ബാദുഷയോട് പറഞ്ഞത്. 

ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം..

ഹോമിൽ നിന്നും എന്റെ മെയ്ഡ് ഇൻ കാരവാനിൽ വന്ന് എന്റെ സിനിമയെ പൂർണതയിൽ എത്തിച്ചു.  ഇന്ദ്രൻസ് ചേട്ടാ എന്ത് പാവമാണ് നിങ്ങൾ. 
രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയിൽ അഭിനയിച്ച ശേഷമാണ് എൻ്റെ സിനിമയുടെ സെറ്റിൽ അദ്ദേഹമെത്തിയത്.  എത്തിയ ഉടൻ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റിൽ അദ്ദേഹം അഭിനയിച്ചു.

ഷൂട്ടിംങ്ങ് കഴിഞ്ഞ് ഞാൻ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിർമ്മിക്കുന്ന, സ്വന്തം കുടുംബത്തിൽ നിന്നുള്ള ചിത്രമല്ലെ ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി . ആ സ്നേഹത്തിനുമുന്നിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി...

ഹോമിൽ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോൾ നേരിട്ട് വന്ന് ജീവിതത്തിൽ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നു,
നന്ദി ഇന്ദ്രൻസ് ചേട്ടാ..

 

ഫ്രൈഡെ ഫിലിം ഹൗസിന്റെ (Friday Film House) ബാനറില്‍ വിജയ് ബാബുവാണ് (Vijay Babu) ചിത്രം നിര്‍മ്മിച്ചത്. നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ (Philips and the Monkey Pen) എന്ന ചിത്രത്തിന്റെ അതേ ടീമാണ് ഹോം എന്ന ചിത്രവും ഒരുക്കുന്നത്.

Also Read: #Home : ഹോം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു, പ്രധാന കഥപാത്രങ്ങളായി ഇന്ദ്രൻസും ശ്രീനാഥ് ഭാസിയും

കഴിഞ്ഞ നാൽപ്പതുവർഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഇന്ദ്രൻസ് എന്ന നടനെ വേറൊരു കളറിൽ ഈ സിനിമയിൽ കാണാം! സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ അവശേഷിക്കുന്നതും ഇന്ദ്രൻസിന്റെ ഒരു പുഞ്ചിരിയാണ്. ഇന്ദ്രൻസിന് മാത്രം സാധ്യമാകുന്ന ആ ചിരിയിലുണ്ട് ഹോം എന്ന സിനിമ പങ്കുവയ്ക്കുന്നതെല്ലാം.

ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News