മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍.   സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചാക്കോച്ചൻ പങ്കുവെച്ച പുതിയ വിശേഷമാണ് ഇപ്പോൾ  സോഷ്യല്‍ മീഡിയയില്‍  ചർച്ചയായി മാറിയിരിക്കുന്നത്


ഇപ്പോള്‍ കുഞ്ചാക്കോ  (Kunchacko Boban) അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമായ  നിഴലിന്‍റെ  (Nizhal) ടീമിനൊപ്പമുള്ള ഒരു ചിത്രമാണ്‌ താരം പങ്കുവച്ചിരിയ്ക്കുന്നത്. ഒപ്പം  ആരാധകര്‍ക്കായി ഒരു  ചലഞ്ചും...  'നിഴൽ' ടീമിനൊപ്പമുള്ള തന്‍റെ  'നിഴൽ' കണ്ടെത്തൂ.. ഇതാണ് ചലഞ്ച്..


കുഞ്ചാക്കോയുടെ വെല്ലുവിളി ആരാധകര്‍ അങ്ങേയറ്റം സ്നേഹത്തോടെ ഏറ്റെടുക്കുകയും ചെയ്തിരിയ്ക്കുകയാണ്.  എന്നാല്‍ ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ കണ്ടെത്തിക്കഴിഞ്ഞതായി കമന്‍റു കളില്‍ നിന്നും വ്യക്തമാണ്‌.



അപ്പു ഭട്ടതിരി കുഞ്ചാക്കോ ബോബനെയും  ലേഡി സൂപ്പര്‍  സ്റ്റാര്‍  നയന്‍താരയെയും  (Nayanthara) പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നിഴല്‍'. 


കൊച്ചിയിൽ ചിത്രത്തിന്‍റെ ഷൂട്ടി൦ഗ്  പുരോഗമിക്കുകയാണ്.  'ലൗ ആക്ഷൻ ഡ്രാമ'യ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് നിഴൽ. ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്.



 ത്രില്ലർ ചിത്രമായാണ്  നിഴല്‍ ഒരുങ്ങുന്നത്.  ചില സമയങ്ങളിൽ നിങ്ങളുടെ നിഴലിനെപ്പോലും നിങ്ങൾ പേടിക്കണമെന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്ത് വിട്ടിരുന്നത്. 


അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന രണ്ടാമത്തെ ത്രില്ലർ ചിത്രമാണ് ഇത്. കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി മുഴുനീള കഥാപാത്രങ്ങളായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ നിഴലിനുണ്ട്. 


Also read: മാധവന്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമയോ? കലക്കന്‍ മറുപടിയുമായി താരം


നിഴലിലെ നയൻതാരയുടെ  ലുക്ക്  സൈബറിടത്തിൽ വൈറലായി മാറിയിരുന്നു. ആരാധകരെല്ലാം തന്നെ താരത്തിന്‍റെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. നിഴലിലൂടെ നയൻതാര  ഒരു വർഷക്കാലത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്...


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App.ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA 


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.