King Of Kotha: ദുൽഖറിന്റെ പിറന്നാൾ ദിനം ആഘോഷമാക്കാൻ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനമെത്തുന്നു
King Of Kotha First Song: ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായതിന് ശേഷം ഐശ്വര്യ ലക്ഷ്മി പങ്കു വച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസുമാണ് ചിത്രം നിർമിക്കുന്നത്.
സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ വരവേറ്റ കിംഗ് ഓഫ് കൊത്തയുടെ ടീസറിന് ശേഷം ചിത്രത്തിലെ അടുത്ത അടാർ ഐറ്റം പ്രേക്ഷകരിലേക്കെത്തുന്നു. ചിത്രത്തിലെ അടിപൊളി ഡാൻസ് നമ്പറാണ് ദുൽഖറിന്റെ ജന്മദിനമായ ജൂലൈ 28ന് പുറത്തിറക്കുന്നത്. റിതിക സിംഗ് ചുവടുവച്ച ഐറ്റം നമ്പറാണ് സോഷ്യൽ മീഡിയയിൽ തരംഗമാകാനൊരുങ്ങി പ്രേക്ഷകരിലേക്കെത്തുന്നത്.
പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ് കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റുകളും. ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്കെത്തും. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനേതാക്കളുടെ വാക്കുകളിൽ നിന്നും വ്യക്തമായ ഒന്ന്, തിയേറ്ററിൽ പ്രേക്ഷകനെ ത്രസിപ്പിക്കും വിധം നിർമ്മിച്ചിരിക്കുന്ന മാസ്സ്, ബിഗ് ബജറ്റ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത എന്നാണ്.
ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായതിന് ശേഷം ഐശ്വര്യ ലക്ഷ്മി പങ്കു വച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസുമാണ് ചിത്രം നിർമിക്കുന്നത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ALSO READ: Jawan Movie Big Update: ജവാനില്‍ വിജയ് ഉണ്ടോ? ആകാംക്ഷയുണർത്തി വൻ അപ്ഡേറ്റ് പുറത്ത്
ദുൽഖർ സൽമാന്റെ കരിയറിലെ വമ്പൻ മലയാള ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ഇതിലെ കഥാപാത്രമെന്ന് ദുൽഖർ സൽമാൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ് നിർവഹിക്കുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
സംഘട്ടനം: രാജശേഖർ. സ്ക്രിപ്റ്റ്: അഭിലാഷ് എൻ ചന്ദ്രൻ. പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ. എഡിറ്റർ: ശ്യാം ശശിധരൻ. കൊറിയോഗ്രാഫി: ഷെറീഫ്. മേക്കപ്പ്: റോണെക്സ് സേവിയർ. വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ. സ്റ്റിൽ: ഷുഹൈബ് എസ് ബി കെ. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. മ്യൂസിക്: സോണി മ്യൂസിക്. പിആർഒ: പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...