ഫ്രൈഡേ ഫിലിം ഹൗസും കെആർജി സ്റ്റുഡിയോയും ഒന്നിക്കുന്ന പടക്കളം ആരംഭിക്കുന്നു. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു. ഷറഫുദീൻ, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്‌, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവാഗതനായ മനു സ്വരാജാണ്  ‘പടക്കളം’ സംവിധാനം ചെയ്യുന്നത്. ബെംഗളൂരു കേന്ദ്രമാക്കി നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കിയ മനു സ്വരാജ് കഴിഞ്ഞ എട്ടുവർഷമായി സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. ജസ്റ്റിൻ മാത്യു, ബേസിൽ ബോസഫ് എന്നിവർക്കൊപ്പം മനു സ്വരാജ് പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ ഇനിയും ഒരുമിച്ച് ചിത്രങ്ങൾ നിർമിക്കാൻ കെആർജി സ്റ്റുഡിയോസും ഫ്രൈഡേ ഫിലിം ഹൗസും തമ്മിൽ ധാരണയായിട്ടുണ്ട്.


ALSO READ: അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന മലയാള ചിത്രം; മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രമാകുന്ന ‘ഫൂട്ടേജിന്റെ‘ ട്രെയിലർ പുറത്തിറക്കി


വിജയ് ബാബു, കാർത്തിക്, യോഗി ബി രാജ്, വിജയ് സുബ്രമണ്യം എന്നിവർ ചേർന്നാണ് 'പടക്കളം' നിർമിക്കുന്നത്. പൂർണമായും എന്റർടെയ്നറായാണ് ചിത്രം ഒരുക്കുന്നത്. കർണാടകയിൽ നൂറിലധികം ചിത്രങ്ങൾ വിതരണം ചെയ്യുകയും ഹിറ്റ് ചിത്രങ്ങൾ നിർമിക്കുകയും ചെയ്ത ബാനറാണ് കെആർജി സ്റ്റുഡിയോസ്. മലയാള സിനിമയിൽ ഇരുപത്തിലധികം സിനിമകൾ അവതരിപ്പിച്ച ഫ്രൈഡേ ഫിലിം ഹൗസ് നിരവധി വമ്പൻ ഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.


നിതിൻ സി ബാബു, മനു സ്വരാജ് എന്നിവർ ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- വിനയ് ബാബു, നവീൻ മാറോൾ. ഡിഒപി- അനു മൂത്തേടത്ത്, എഡിറ്റർ- നിതിൻ രാജ് ആരോൾ, രാജേഷ് മുരുഗേശൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ കെ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, വാർത്താ പ്രചരണം- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.