Footage Movie: അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന മലയാള ചിത്രം; മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രമാകുന്ന ‘ഫൂട്ടേജിന്റെ‘ ട്രെയിലർ പുറത്തിറക്കി

Footage Malayalam Movie Trailer: മഞ്ജു വാരിയർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 12, 2024, 07:06 PM IST
  • ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്
  • സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൂട്ടേജ്‘
Footage Movie: അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന മലയാള ചിത്രം; മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രമാകുന്ന ‘ഫൂട്ടേജിന്റെ‘ ട്രെയിലർ പുറത്തിറക്കി

അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന മലയാള ചിത്രം ‘ഫൂട്ടേജി‘ന്റെ ട്രെയിലർ റിലീസ് ചെയ്തു. സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൂട്ടേജ്‘. മൂവി ബക്കറ്റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്. മാർട്ടിൻ പ്രക്കാട്ട് ഫിലംസാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മഞ്ജു വാരിയർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കോ പ്രൊഡ്യൂസേഴ്സ്- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍- അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ALSO READ: ചിരിപ്പിച്ച് കളറാക്കാൻ റാഫിയുടെ 'താനാരാ'; ട്രെയിലർ പുറത്തിറങ്ങി

ഛായാഗ്രഹണം- ഷിനോസ്, എഡിറ്റര്‍- സൈജു ശ്രീധരന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ- കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം- അപ്പുണ്ണി സാജന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വിഎഫ്എക്‌സ്- മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊമൈസ് സ്റ്റുഡിയോസ്, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്- രമേശ് സിപി.

ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, സൗണ്ട് ഡിസൈന്‍- നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍, അസോസിയേറ്റ് എഡിറ്റർ- ആൾഡ്രിൻ ജൂഡ്, ഗാനങ്ങള്‍- ആസ്വെകീപ് സെർച്ചിങ്, പോസ്റ്റേഴ്സ്- എസ്തറ്റിക് കുഞ്ഞമ്മ, പിആർഒ- എഎസ് ദിനേശ്, ശബരി, മാർക്കറ്റിംഗ്- ഹൈറ്റസ്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News