Gandhi Godse Movie Review: ഗാന്ധിയും ഗോഡ്സെയും ഇങ്ങനെ ആകുമായിരുന്നോ? ഗാന്ധി ഗോഡ്‌സെ ഏക് യുദ്ധ് റിവ്യൂ
Gandhi-Godse Ek Yudh Movie Review: പല കാര്യങ്ങളും സംയോജിപ്പിച്ച് ഭാവനയിൽ കൊണ്ട് വരാൻ ശ്രമിക്കുന്നതോടെ പല പാളിച്ചകളും സംഭവിക്കുന്നുണ്ട്. പറയുന്ന കഥാപശ്ചാത്തലം ഉടനടി ഫിക്ഷനായി മാറുമ്പോൾ യഥാർത്ഥ ഐഡിയയോട് നീതി പുലർത്താത്ത സിനിമയായി മാറുന്നുണ്ട്.
Gandhi-Godse Ek Yudh Movie Review: WHAT IF? ഗാന്ധി ഗോഡ്‌സെ ഏക് യുദ്ധ് എന്ന ചിത്രത്തിന്റെ പ്രധാന കഥയും കാര്യങ്ങളും തിരിയുന്നത് ഈ ചോദ്യത്തിൽ നിന്നാണ്. ചിത്രത്തിന്റെ ആദ്യ പകുതിയിൽ 20 മിനിറ്റിൽ "പൂർണമായ" ചരിത്രം പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്നീട് ഫിക്ഷണലാണ് സിനിമ. ചരിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും പൂർണമായ ഭാവനയിൽ മാത്രം സംഭവിക്കുന്നതാണ് പിന്നീട്. ഈ പ്ലോട്ട് ഒന്ന് ചിന്തിച്ചാൽ തന്നെ പൊള്ളും എന്ന് ഉറപ്പുള്ളിടത്ത് നിന്ന് ധൈര്യത്തോടെ ഈ കഥ മുന്നോട്ട് പോയി സിനിമയാക്കിയ ധൈര്യത്തെ സമ്മതിക്കണം. എന്നാൽ ധൈര്യം മാത്രമാണോ വില പോയത്?
യഥാർത്ഥ ജീവിതത്തിലെ 2 കഥാപാത്രങ്ങളെ ഫിക്ഷണലാക്കി മാറ്റിയപ്പോൾ അത് തീർത്തും ദഹിച്ചില്ല എന്നതാണ് യാഥാർഥ്യം. ഗാന്ധിയെ വെടിവെച്ച ഗോഡ്‌സെയെ ജയിലിലടച്ചതിന് ശേഷം ഹോസ്പിറ്റലിൽ എത്തിയ ഗാന്ധിയെ ഹോസ്പിറ്റലിലെ ഡോക്ടർമാർ രക്ഷിക്കുന്നിടത്ത് നിന്നാണ് ഫിക്ഷണൽ ചുരുളുകൾ ആരംഭിക്കുന്നത്. WHAT IF GANDHI WAS SAVED? ൽ നിന്ന് പിന്നീട് ഓരോന്നും ഭാവനയാണ്. അതിപ്പോൾ ചരിത്രം മനസ്സിലാക്കിയ ഒരാൾ കണ്ട് തീർത്താലും അത് ഭാവനയാണെന്ന് ഓർത്ത് സമാധാനിക്കാൻ എത്രമാത്രം കഴിയും എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
പല കാര്യങ്ങളും സംയോജിപ്പിച്ച് ഭാവനയിൽ കൊണ്ട് വരാൻ ശ്രമിക്കുന്നതോടെ പല പാളിച്ചകളും സംഭവിക്കുന്നുണ്ട്. പറയുന്ന കഥാപശ്ചാത്തലം ഉടനടി ഫിക്ഷനായി മാറുമ്പോൾ യഥാർത്ഥ ഐഡിയയോട് നീതി പുലർത്താത്ത സിനിമയായി മാറുന്നുണ്ട്. ആകെ മൊത്തം ഇത് എന്തൊക്കെയോ കാണിക്കുന്നുണ്ട് ടിക്കറ്റ് എടുത്തു പോയതുകൊണ്ട് മാത്രം ഇങ്ങനെ കാണാം എന്ന ചിന്തയിലോട്ട് മാറുന്നു. ഒറ്റിറ്റി റിലീസിന് ശേഷം ശക്തമായി ഈ സിനിമ സംസാരിക്കപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല.
Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ
എ ആർ റഹ്മാന്റെ മ്യൂസിക് അതിമനോഹരമായി മാറുന്നുണ്ട്. 2 വ്യത്യസ്ത ഐഡിയോളജിയിൽ വിശ്വസിക്കുന്ന ഗാന്ധിക്കും ഗോഡ്സെയ്ക്കും നൽകിയിരിക്കുന്ന മ്യൂസിക്കും അത് പിന്നീട് ഒരു ഘട്ടത്തിൽ ഒരുമിക്കുമ്പോൾ മാറുന്ന മ്യൂസിക് സന്ദർഭവും രസകരമായി അനുഭവപ്പെട്ടു. സംവിധായകന്റെ ധൈര്യത്തെ അഭിനന്ദിക്കുക എന്നല്ലാതെ ചരിത്രത്തെ ഫാന്റസി എന്ന പേരിൽ പുതുചരിത്രം സൃഷ്ടിക്കാനുള്ള ശ്രമം കൂടിയായി ഈ ചിത്രത്തെ മാറ്റാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...