Gandhi-Godse Ek Yudh Movie: രാജ്കുമാർ സന്തോഷിയുടെ സംവിധാനത്തിൽ 'ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ്'; മോഷന്‍ പോസ്റ്ററെത്തി

9 വർഷങ്ങൾക്ക് ശേഷം സംവിധാന രം​ഗത്തേക്ക് തിരിച്ചെത്തുന്ന രാജുകുമാർ മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്‌സെയുടെയും ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ചിത്രം ഒരുക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 27, 2022, 04:38 PM IST
  • മഹാത്മാഗാന്ധിയും നാഥുറാം ഗോഡ്‌സെയും തമ്മിലുള്ള പ്രത്യയശാസ്ത്ര യുദ്ധമാണ് വീഡിയോയിൽ കാണിക്കുന്നത്.
  • മോഷൻ പോസ്റ്റർ ചിത്രം കാണാനുള്ള ആകാംക്ഷ പ്രേക്ഷകരിൽ വർധിപ്പിക്കുന്നു.
  • മഹാത്മാഗാന്ധിയുടെ വേഷം ചെയ്യുന്നത് ദീപക് അന്താനിയാണ്.
Gandhi-Godse Ek Yudh Movie: രാജ്കുമാർ സന്തോഷിയുടെ സംവിധാനത്തിൽ 'ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ്'; മോഷന്‍ പോസ്റ്ററെത്തി

പ്രമുഖ സംവിധായകനും, നിർമ്മാതാവും എഴുത്തുകാരനുമൊക്കെയായ രാജ്കുമാർ സന്തോഷി ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്കുമാർ സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നത്. ചിത്രം 2023 ജനുവരി 26ന് തിയേറ്ററുകളിലെത്തുമെന്നാണ് മോഷൻ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് അണിയറക്കാർ വ്യക്തമാക്കിയിരിക്കുന്നത്. 

ഇന്ത്യൻ സിനിമയ്‌ക്ക് വഴിത്തിരിവാകുന്ന സിനിമകൾ സമ്മാനിച്ച സംവിധായകനാണ് രാജ്കുമാർ. പുതിയ ചിത്രം മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്‌സെയുടെയും ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. അന്ദാസ് അപ്‌ന അപ്‌ന, ഫട്ട പോസ്റ്റർ നിക്‌ല ഹീറോ തുടങ്ങി നിരവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച വ്യക്തിയാണ് ഇദ്ദേഹം.

മഹാത്മാഗാന്ധിയും നാഥുറാം ഗോഡ്‌സെയും തമ്മിലുള്ള പ്രത്യയശാസ്ത്ര യുദ്ധമാണ് വീഡിയോയിൽ കാണിക്കുന്നത്. മോഷൻ പോസ്റ്റർ ചിത്രം കാണാനുള്ള ആകാംക്ഷ പ്രേക്ഷകരിൽ വർധിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ വേഷം ചെയ്യുന്നത് ദീപക് അന്താനിയാണ്. ചിത്രത്തിൽ നാഥുറാം ഗോഡ്‌സെയായി എത്തുന്നത് ചിന്മയ് മണ്ഡ്ലേക്കർ ആണ്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള ചരിത്രത്തിലെ മറ്റ് പ്രമുഖ കഥാപാത്രങ്ങളുടെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

Also Read: അപ്പാനി ശരത് നായകനാവുന്ന പോയ്ന്റ് റേഞ്ചിന്റെ ചിത്രീകരണം പൂർത്തിയായി

 

അസ്ഗർ വജാഹത്തും രാജ്കുമാർ സന്തോഷിയും ചേർന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. സന്തോഷി പ്രൊഡക്ഷൻസ് എൽഎൽപി നിർമ്മിക്കുന്ന ചിത്രം പിവിആർ പിക്ചേഴ്സ് റിലീസിനെത്തിക്കും. എ.ആർ.റഹ്മാനാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News