COVID 19 ബാധിചിരുന്നതായി വെളിപ്പെടുത്തി പ്രശസ്ത ബോളിവുഡ്-തെന്നിന്ത്യന്‍ താര സുന്ദരി ജെനീലിയ ഡിസൂസ(Genelia D'Souza). തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം (Instagram)അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താന്‍ രോഗബാധിതയായിരുന്നു എന്ന കാര്യം താരം വെളിപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രളയദുരിതം; 25 ലക്ഷം നല്‍കി താരദമ്പതികള്‍!!


മൂന്നാഴ്ച മുന്‍പാണ്‌ തനിക്ക് കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ചതെന്നും കഴിഞ്ഞ 21 ദിവസമായി ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണിച്ചിട്ടില്ലെന്നും താരം പറയുന്നു. ദൈവസഹായത്താല്‍ ഇപ്പോള്‍ കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവായെന്നും രോഗത്തോടു പോരുതുന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയത ഒറ്റപ്പെടലായിരുന്നുവെന്നും താരം പറയുന്നു. 


പ്രശസ്ത ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു


21 ദിവസത്തെ ഐസൊലേഷന്‍ കാലഘട്ടം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ഇപ്പോള്‍ കുടുംബത്തോടൊപ്പം ഒത്തുചേര്‍ന്നത്തില്‍ ഏറെ സന്തോഷിക്കുന്നുവെന്നും താരം പറഞ്ഞു. എല്ലാവരുടെയും സ്നേഹമാണ് ഏറ്റവും വലിയ കരുത്തെന്നു൦ താരം പറഞ്ഞു. പരിശോധന നടത്തുക, നന്നായി ആഹാരം കഴിക്കുക, ആരോഗ്യമുള്ളവരായി ഇരിക്കുക, കൊറോണയെ ചെറുക്കാന്‍ ഇവയാണ് ആവശ്യം. -ജെനീലിയ കുറിച്ചു.


ജെനീലിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌: