മഹാരാഷ്ട്രയില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് 25 ലക്ഷം ധനസഹായം നല്കി ചലച്ചിത്ര താരങ്ങളായ ജെനീലിയയും റിതേഷ് ദേശ്മുഖും.
25 ലക്ഷത്തിന്റെ ചെക്ക് കൈമാറുന്ന താരങ്ങളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്കിയ താര ദമ്പതികള്‍ക്ക് നന്ദിയറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചിത്രം പങ്കുവച്ചിരുന്നു.
Thank You so much @Dev_Fadnavis ji for meeting us as such short notice. https://t.co/PxG5I0IPAR
— Genelia Deshmukh (@geneliad) August 12, 2019
അതേസമയം, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
3.78 ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.