സുരേഷ് ഗോപിയെന്ന നടൻ്റെ ജീവിതം പലപ്പോഴും ഒരു തുറന്ന പുസ്തകമായിരുന്നു. എന്നാൽ ആ പുസ്തകം വായിക്കാൻ പലരും തയ്യാറായിട്ടില്ല. അത് ഒരുപക്ഷെ അദ്ദേഹത്തിന്റെ സിനിമാ വൈരികളോ രാഷ്ട്രീയ വൈരികളോ കാരണമായിരിക്കാം. എന്തായാലും സുരേഷ് ഗോപി എന്ന നടനെക്കുറിച്ചു രാഷ്ട്രീയക്കാരനെക്കുറിച്ചും, അച്ഛനെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് മകൻ ഗോകുൽ സുരേഷ്. ഒരു സ്വകാര്യ  മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

'അച്ഛൻ ഒരിക്കലും ഒരു നല്ല രാഷ്ട്രീയക്കാരനല്ല, നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാരന്‍. അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് പിരിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും നികുതി വെട്ടിച്ച കള്ളന്‍ എന്ന് വിളിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല'ഗോകുൽ(Gokul Suresh) പറഞ്ഞു.


Also Read: ചലച്ചിത്ര താരം ഉഷാറാണി അന്തരിച്ചു!!


തൃശ്ശൂരില്‍ സുരേഷ് ഗോപി(Suresh Gopi) തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് താനെന്നും, കാരണം ജയിച്ചിരുന്നുവെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ  നഷ്ടപ്പെട്ടേനേ എന്നും , അദ്ദേഹത്തിന്റെ ആരോഗ്യം നഷ്ടപ്പെടുകയും , സമ്മര്‍ദ്ദം കൂടുകയും, ഒരുപക്ഷെ  അദ്ദേഹത്തിന്റെ ആയുസ് തന്നെ കുറഞ്ഞേനേ എന്ന് ഗോകുൽ പറയുന്നു. അത് ഇവിടുത്തെ ജനത അര്‍ഹിക്കുന്നില്ലെന്നും ഗോകുൽ കൂട്ടിച്ചേർത്തു. 


'മറ്റുള്ളവര്‍ അറിയാത്ത, അറിയാന്‍ ശ്രമിക്കാത്ത ഒരുപാട് വശങ്ങളുള്ള നല്ലൊരു വ്യക്തിയാണ് അച്ഛന്‍. ഒരു സൂപ്പര്‍സ്റ്റാര്‍ ആയി ആഘോഷിച്ചിരുന്നെങ്കിലും വളരെ അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട നടനും വ്യക്തിയുമാണ് അച്ഛനെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്' ഗോകുൽ സുരേഷ് പറഞ്ഞു. 


സുരേഷ് ഗോപി സിനിമയിൽ തിരിച്ചു വന്നതില്‍ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ടെന്നും അത് അങ്ങനെ തന്നെ തുടരട്ടെ എന്നാണ് തന്റെ ആഗ്രഹമെന്നും ഗോകുൽ പറഞ്ഞു.