റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഗോൾഡിനെ കുറിച്ചുള്ള അഭിപ്രായം തന്നോട് അറിയിക്കണമെന്ന് ചിത്രത്തിൻറെ സംവിധായകൻ അൽഫോൺസ് പുത്രൻ. നേരവും പ്രേമവും പോലെ ഗോൾഡും ഇം പെർഫെക്ടാണെന്നും അൽഫോൺസ് പുത്രൻ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അൽഫോൺസിൻറെ പോസ്റ്റ് ഇങ്ങനെ


നേരവും പ്രേമവും പോലെ ഗോൾഡും ഇം പെർഫെക്ടാണ് അത് കൊണ്ട് മിക്കവാറും നിങ്ങൾക്ക് ഗോൾഡും ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്.  ഗോൾഡ് റിലീസിന് കണ്ടതിന് ശേഷം ഫ്രീ ആണെങ്കിൽ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നോടു നിങ്ങളുടെ പ്രതികരണം തുറന്ന് പറയണേ. ആദ്യ രംഗം തന്നെ കഥ തുടങ്ങും. ബാക്കി ഞാൻ പറഞ്ഞ് കുളമാക്കുന്നില്ല. എന്റെ അടുത്ത നിന്നുണ്ടായ കാലതാമസത്തിന് ക്ഷമിക്കണം. ബാക്കി നിങ്ങള് കണ്ടിട്ട് പറ.


Also Read: Gold Movie Update : റിലീസിന് മുന്നേ റെക്കോർഡുമായി ഗോൾഡ്; പൃഥ്വിരാജ് ചിത്രം അമ്പത് കോടി ക്ലബിൽ


താങ്കളുടെ സിനിമ അല്ലെ മോശമാവാൻ സാധ്യതയില്ല, പ്രേമം ഇറങ്ങിയ സമയത്ത് ഞാൻ പറവൂർ shafaz വഴി കൈരളി തീയറ്ററിലേക്ക് ഏതോ ഒരു തറ പടം കാണാൻ പോകുമ്പോൾ അവിടെ (shafaz) ടിക്കറ്റ്എടുക്കാൻ നാലോ അഞ്ചോ പേരെ ഉണ്ടായിരുന്നുള്ളൂ. ഒരു 4 ദിവസം കഴിഞ്ഞു ചെന്നപ്പോൾ ടിക്കറ്റ് കിട്ടാത്തത്ര തിരക്കായിരുന്നു- എന്നൊരാളുടെ കമൻറ്. 


നിങ്ങളിൽ ഒരു വിശ്വാസം ഉണ്ട് Bro മലയാള സിനിമ നിങ്ങളിലൂടെ അറിയുന്ന കാലം വന്നു എന്നായിരുന്നു മറ്റൊരാളുട കമൻറ്. പൃഥ്വിരാജിനും നയൻതാരയ്ക്കും പുറമെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.


 ALSO READ: Gold Movie Release: അൽഫോൻസ് പുത്രന്റെ ​ഗോൾഡിനായി കാത്തിരിക്കുന്ന സൂപ്പർതാരം ആരെന്നറിയാമോ?


അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.