Gold Movie Update : റിലീസിന് മുന്നേ റെക്കോർഡുമായി ഗോൾഡ്; പൃഥ്വിരാജ് ചിത്രം അമ്പത് കോടി ക്ലബിൽ

Gold Movie Latest Update : ചിത്രം പ്രീ റിലീസ് ബിസിനസിൽ മാത്രം നേടിയിരിക്കുന്നത് അമ്പത് കോടി രൂപയാണ്. പൃഥ്വിരാജിന്റെ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസ് നേടിയിരിക്കുകയാണ് ചിത്രം. 

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 12:30 PM IST
  • പൃഥ്വിരാജിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസ് നേടിയിരിക്കുകയാണ് ചിത്രം.
  • അമ്പത് കോടി രൂപയാണ് ചിത്രം പ്രീ റിലീസ് ബിസിനസിൽ മാത്രം നേടിയിരിക്കുന്നത്.
  • ലോകത്തെമ്പാടും ഒരുമിച്ചാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കേറ്റാണ് സംസ്ഥാന സെൻസർ ബോർഡ് നൽകിയത്.
Gold Movie Update : റിലീസിന് മുന്നേ റെക്കോർഡുമായി ഗോൾഡ്; പൃഥ്വിരാജ് ചിത്രം അമ്പത് കോടി ക്ലബിൽ

റിലീസിന് മുമ്പ് തന്നെ റെക്കോർഡുമായി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നയൻതാര ചിത്രം ഗോൾഡ്. പൃഥ്വിരാജിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസ് നേടിയിരിക്കുകയാണ് ചിത്രം. അമ്പത് കോടി രൂപയാണ് ചിത്രം പ്രീ റിലീസ് ബിസിനസിൽ മാത്രം നേടിയിരിക്കുന്നത്. ലോകത്തെമ്പാടും ഒരുമിച്ചാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കേറ്റാണ് സംസ്ഥാന സെൻസർ ബോർഡ് നൽകിയത്. ഗോൾഡ് ഡിസംബർ ഒന്നിന് തിയറ്ററുകളിൽ എത്തും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഗോൾഡ്.

ചിത്രത്തിന്റെ പുതിയ റിലീസ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായിട്ട് കഴിഞ്ഞ ദിവസം മാത്രമാണ് നടൻ പൃഥ്വിരാജ് ഗോൾഡിന്റെ പോസ്റ്റർ പങ്കുവെച്ചത്. ഗോൾഡിന്റെ റിലീസ് നീണ്ട് പോയതിൽ അസംതൃപ്തിയുണ്ടെന്നും ഇതെ തുടർന്നാണ് പൃഥ്വരാജ് ചിത്രത്തിന്റെ പോസ്റ്ററുകൾ പങ്കുവക്കാത്തതുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൃഥ്വിരാജ് ഗോൾഡിന് യു സർട്ടിഫിക്കേറ്റ് ലഭിച്ചുയെന്ന് വാർത്ത കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

ALSO READ: Gold Movie : അവസാനം പൃഥ്വിരാജ് ഗോൾഡിന്റെ പോസ്റ്റർ പങ്കുവച്ചു; അൽഫോൺസ് പുത്രൻ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കേറ്റ്

ഈ കഴിഞ്ഞ ഓണത്തിന് തിയറ്ററുകളിൽ എത്തിക്കാനിരുന്ന ചിത്രമായിരുന്നു ഗോൾഡ്. ചില സാങ്കേതിക പ്രശ്നങ്ങളും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനെയും തുടർന്ന് സിനിമയുടെ റിലീസ് നീണ്ട് പോയത്. തുടർന്ന് ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ദിവസം ലിസ്റ്റിൻ സ്റ്റീഫൻ ഗോൾഡിന്റെ റിലീസ് പ്രഖ്യാപിക്കുന്നത്. ആദ്യം ഡിസംബർ ഒന്നിന് ചിത്രമെത്തുമെന്ന് അറിയിച്ചെങ്കിലും ചിലപ്പോൾ റിലീസ് നീണ്ട് പോകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകികൊണ്ടായിരുന്നു പ്രഖ്യാപനം.

 പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹബാനറിൽ സുപ്രിയ മേനോനോടൊപ്പം ചേർന്നാണ് ലിസ്റ്റിൻ ഗോൾഡ് നിർമിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രേയിംസാണ് ഗോൾഡ് തിയറ്ററുകളിൽ എത്തിക്കുന്നത്. ദി ടീം എന്ന സിനിമ വിതരണ കമ്പനിയാണ് ചിത്രം തമിഴ്നാട്ടിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കുകയും ചെയ്തു. സൺ നെറ്റ്വർക്കിനാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം.

ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. നയൻതാരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇനി സിനിമയുടെ ട്രെയിലറോ ഗാനമോ പുറത്ത് റിലീസിന് മുമ്പ് പുറത്ത് വിടില്ലയെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. പൃഥ്വിരാജിനും നയൻതാരയ്ക്കും പുറമെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News