പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗോൾഡ്. അൽഫോൻസ് പുത്രന്റെ ഗോൾഡ് ഇറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നാളെ ഡിസംബർ 1ന് ചിത്രം തിയേറ്ററുകളിലെത്തും. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം നീണ്ട നാളത്തെ ഇടവേള കഴിഞ്ഞാണ് അൽഫോൻസ് ഗോൾഡ് പുറത്തിറക്കുന്നത്. അൽഫോൻസ് പുത്രന്റെ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ കണ്ടാൽ പ്രേക്ഷകർക്ക് ചോദിക്കാനുണ്ടായിരുന്നത് ചിത്രം എന്ന് റിലീസ് ആകും എന്ന് മാത്രമാണ്. അതിന് എല്ലാം വിരാമമിട്ട് നാളെ ചിത്രം എത്തുകയാണ്.
പൃഥ്വിരാജ്, നയൻതാര എന്നിവർ ഒന്നിക്കുന്നു എന്നതും പ്രേക്ഷകരുടെ കാത്തിരിപ്പിന് ആകാംക്ഷ കൂട്ടുന്നതാണ്. എന്നാൽ ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത് സാധാരണ പ്രേക്ഷകർ മാത്രമല്ല. സെലിബ്രിറ്റികളും അൽഫോൻസ് പുത്രന്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ്.
സെലിബ്രിറ്റികളിൽ തന്നെ ഏറ്റവുമധികം ചിത്രത്തിനായി കാത്തിരിക്കുന്നത് ആരായിരിക്കും എന്ന് അറിയാമോ?
അതൊരുപക്ഷേ മെഗാസ്റ്റാർ മമ്മൂട്ടിയായിരിക്കും. മുൻപ് പ്രേമം സിനിമ കണ്ട് ഇഷ്ടപ്പെട്ട് അൽഫോൻസിനെ പറ്റി അന്വേഷിക്കുകയും നേരിൽ കണ്ടപ്പോൾ അഭനന്ദിക്കുകയും ചെയ്തിരുന്നു മമ്മൂട്ടി. മമ്മൂട്ടിയും അൽഫോൻസ് പുത്രനും ഒന്നിക്കുന്ന ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകരും. മമ്മൂട്ടിക്കായി കഥയെഴുതിയെന്നും അത് അൽഫോൻസ് അദ്ദേഹത്തെ കാണിക്കുകയും ചെയ്തുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ നടന്നിരുന്നു.
Also Read: Gold Movie Update : റിലീസിന് മുന്നേ റെക്കോർഡുമായി ഗോൾഡ്; പൃഥ്വിരാജ് ചിത്രം അമ്പത് കോടി ക്ലബിൽ
വളരെയധികം സമയം എടുത്താണ് അൽഫോൻസിന്റെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഏറ്റവും കൂടുതൽ സമയം എടുക്കുന്ന സംവിധായകനെന്ന പേരുണ്ട് അൽഫോൻസിന്. ഗോൾഡിന്റെ റിലീസ് വൈകുന്നതിൽ പ്രേക്ഷകർ വളരെ നിരാശരായിരുന്നു. എന്നാൽ റിലീസ് തിയതി വന്നതോടെ എല്ലാവരും ആകാംക്ഷയിലാണ്.
ഇപ്പോഴിത റിലീസിന് മുമ്പ് തന്നെ റെക്കോർഡിട്ടിരിക്കുകയാണ് ഗോൾഡ്. പൃഥ്വിരാജിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസ് നേടിയിരിക്കുകയാണ് ചിത്രം. അമ്പത് കോടി രൂപയാണ് ചിത്രം പ്രീ റിലീസ് ബിസിനസിൽ മാത്രം നേടിയിരിക്കുന്നത്. ലോകമെമ്പാടും ഒരുമിച്ചാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കേറ്റാണ് സംസ്ഥാന സെൻസർ ബോർഡ് നൽകിയത്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...