മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗോപിക അനില്‍. സാന്ത്വനം എന്ന ജനപ്രിയ സീരിയലിലൂടെയാണ് ഗോപിക മലയാളികളുടെ മനംകവര്‍ന്നത്. സീരിയലിലെ ശിവന്‍ - അഞ്ജലി ജോഡികള്‍ക്ക് കുടുംബ പ്രേക്ഷകര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലുമെല്ലാം നിരവധി ആരാധകരുണ്ട്. ഇപ്പോള്‍ ഇതാ സാന്ത്വനം സീരിയലിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം വികാരാധീനയായി പൊട്ടിക്കരയുന്ന ഗോപികയുടെ വീഡിയോയും ഒപ്പം പങ്കുവെച്ച കുറിപ്പും വൈറലായിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'അവസാന ദിവസം അഞ്ജലിയായി അഭിനയിച്ച അവസാന ഷോട്ട് ഹൃദയഭേദകമായിരുന്നു. ഇനി അങ്ങോട്ട് ക്യാമറയ്ക്ക് മുന്നില്‍ അഞ്ജലിയായി അഭിനയിക്കാന്‍ കഴിയില്ല എന്നത് എന്റെ ഹൃദയത്തിന്റെ ഭാരം വര്‍ധിപ്പിക്കുകയാണ്. അഞ്ജലിയെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു. അഞ്ജലിയ്ക്ക് വേണ്ടി ഞാന്‍ എന്റെ ഹൃദയം പൂര്‍ണമായി നല്‍കിയിരുന്നു. ആ കഥാപാത്രം എനിക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നിപ്പോകുന്നു. ഇത്രയേറെ മനോഹരമായ യാത്ര ഒരിക്കലും ഉണ്ടായിട്ടില്ല. അഭിനയിക്കുക എന്നതിലുപരി കഥാപാത്രമായി ഞാന്‍ ജീവിക്കുകയായിരുന്നു. എന്നെ വിശ്വസിച്ച് എനിക്ക് അഞ്ജലിയെ തന്നതിന് ഗംഭീരമായ ക്രൂവിന് ഏറെ നന്ദി. ഒപ്പം കഥാപാത്രത്തെ സ്വീകരിച്ചതിനും എന്നെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ പരിഗണിച്ചതിനും പ്രേക്ഷകര്‍ക്കും ഒരുപാട് നന്ദി. അഞ്ജലി, നീ എന്നും എന്റെ ഹൃദയത്തിലുണ്ടാകും. ഒരുപാട് നന്ദിയുണ്ട്.' ഗോപിക കുറിച്ചു.


ALSO READ: "എൽ.ജഗദമ്മ ഏഴാംക്ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് " ചിത്രീകരണം പൂർത്തിയായി



അണിയറ പ്രവർത്തകരോടെല്ലാം വികാരഭരിതയായി യാത്ര പറയുന്ന ഗോപികയുടെ വീഡിയോ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത്. ശിവാഞ്ജലി എന്നും മനസിലുണ്ടാകുമെന്നും മറക്കാന്‍ പറ്റില്ലെന്നുമാണ് കമന്റുകള്‍. കഥാപാത്രമായി അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ജീവിച്ചു കാണിച്ചു തന്ന കലാ പ്രതിഭയാണ് ഗോപികയെന്നും ഇനിയും നല്ല അവസരങ്ങള്‍ ഉണ്ടാവട്ടെയെന്നുമെല്ലാം കമന്റുകളുണ്ട്. സീരിയലിന്റെ രണ്ടാം ഭാഗം വേണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.