പോണ്‍ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് മിയാ ഖലീഫ, ഒപ്പുവച്ച് ആരാധകരും!!
ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ നിന്നും തന്‍റെ പോണ്‍ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മിയാ ഖലീഫ സമര്‍പ്പിച്ച നിവേദനത്തില്‍ ഒപ്പുവച്ച് ആരാധകരും!
ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ നിന്നും തന്‍റെ പോണ്‍ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മിയാ ഖലീഫ സമര്‍പ്പിച്ച നിവേദനത്തില്‍ ഒപ്പുവച്ച് ആരാധകരും!
പോണ്‍ഹബ്ബിനും പോണ്‍ ക്രിയേറ്റേഴ്സായ ബാംഗ്ബ്രോസിനുമാണ് മിയ നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. 21-ാം വയസില്‍ മിയ കുറച്ചു നാള്‍ ജോലി ചെയ്ത സ്ഥാപനമാണ് ബാംഗ്ബ്രോസ്. കുറച്ചുനാളുകള്‍ കൊണ്ട് പോണ്‍ മേഖല കീഴടക്കിയ താരമാണ് 27കാരിയായ മിയാ ഖലീഫ.
ഇനി 'കൊറോനില്‍' എന്ന് മിണ്ടിയാല്‍.... രാംദേവിന് മുന്നറിയിപ്പുമായി മന്ത്രി
സിനിമാ രംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും പോണ്‍ താരങ്ങളില്‍ ഇപ്പോഴും മികച്ച സ്വീകാര്യത ലഭിക്കുന്ന താരമാണ് മിയ ഖലീഫ. താനിപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമാണെന്ന് സൂചിപ്പിക്കുന്ന രീതിയില്‍ തന്‍റെ വീഡിയോകൾ ബാംഗ്ബ്രോസ് പ്രൊമോട്ട് ചെയ്യുകയാണെന്നാണ് താരം പറയുന്നത്.
തന്റെ അവസ്ഥ വിവരിച്ച് മിയ ഒരു ട്വീറ്റ് ചെയ്തതിനു പിന്നാലെ ആരാധികയായ കിയ ഫ്ലവേഴ്സ് 'ജസ്റ്റിസ് ഫോര്‍ മിയാ ഖലിഫ' എന്ന പേരില്‍ ഒരു പേജ് ആരംഭിച്ചു. മിയ ഖലീഫയുടെ ഭാവിയെ പിന്തുണയ്‌ക്കുന്നതിനും അവര്‍ക്ക് നീതി ലഭ്യക്കുന്നതിനും വേണ്ടി ഒപ്പിടാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് പേജിലൂടെ ലക്ഷ്യമിടുന്നത്.
കൊറോണ: വിവാഹം നീട്ടിവച്ച് മുന്‍ പോണ്‍ താരം മിയാ ഖലീഫ!
ജൂണ്‍ 25ന് 500 ഒപ്പുകള്‍ ഉണ്ടായിരുന്ന നിവേദനത്തില്‍ ജൂണ്‍ 28 ആയപ്പോഴേക്കും 5,50,000 ഒപ്പുകള്‍ ഉണ്ടായിരുന്നു. അശ്ലീല ചിത്രങ്ങളിൽ നിന്നും സമ്പാദിച്ചത് തുച്ഛമായ വരുമാനം മാത്രമാണെന്ന് വെളിപ്പെടുത്തി നേരത്തെ മിയാ രംഗത്തെത്തിയിരുന്നു.
കേവലം 8.5 ലക്ഷം രൂപ മാത്രമാണ് അശ്ലീല ചിത്രങ്ങളിലൂടെ സമ്പാദിച്ചതെന്നാണ് ലെബനീസ്- അമേരിക്കന്‍ താരമായ മിയാ ഖലീഫ പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍. വളരെ കുറച്ചുകാലമാണ് താന്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നതെന്നും പോണ്‍ സിനിമാ വിട്ട ശേഷം ഒരു പൈസയുടെ വരുമാനം പോലും തനിക്കില്ലെന്നും താരം പറയുന്നു.
പത്താം ക്ലാസില്‍ ഒരാള്‍ തോറ്റു; അവനെ മാത്രം വിളിച്ച് ഹെഡ്മാസ്റ്റര്‍!!
അഞ്ച് വര്‍ഷമായി താന്‍ പോണ്‍ ചിത്രങ്ങള്‍ അഭിനയിക്കുന്നില്ല. എന്നാല്‍, ഇപ്പോഴും സെര്‍ച്ച് റാങ്കിങ്ങിലെല്ലാം മുന്നില്‍ തന്നെയാണ്. അതുകൊണ്ടാവാം ഞാന്‍ ഇപ്പോഴും പോണ്‍ സിനിമാ രംഗത്തുണ്ടെന്ന് എല്ലാവരും കരുതുന്നത്. -മിയാ പറഞ്ഞിരുന്നു. പുതിയൊരു ജോലി കണ്ടെത്താന്‍ ഇതുവരെ തനിക്കായിട്ടില്ലെന്നും തനിക്ക് ജോലി തരാന്‍ പലരും മടിക്കുന്നുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു.