ഇനി 'കൊറോനില്‍' എന്ന് മിണ്ടിയാല്‍.... രാംദേവിന് മുന്നറിയിപ്പുമായി മന്ത്രി

യോഗ ഗുരു ബാബ രാംദേവിനും പതഞ്‌ജലിയ്ക്കും മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍.

Last Updated : Jul 4, 2020, 12:35 AM IST
  • 'പതഞ്ജലി നിർമ്മിക്കുന്ന കൊറോനിൽ മരുന്ന് ഉപയോഗിച്ച് കൊറോണ വൈറസിന് ചികിത്സിക്കാൻ കഴിയില്ല. ആളുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയോ മരുന്ന് COVID-19 സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താൽ നടപടിയെടുക്കും' -മന്ത്രി പറഞ്ഞു.
ഇനി 'കൊറോനില്‍' എന്ന് മിണ്ടിയാല്‍.... രാംദേവിന് മുന്നറിയിപ്പുമായി മന്ത്രി

മുംബൈ: യോഗ ഗുരു ബാബ രാംദേവിനും പതഞ്‌ജലിയ്ക്കും മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍.

കൊറോണ വൈറസ് രോഗം ഭേദമാക്കാന്‍ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി ഇനിയെത്തിയാല്‍ രാംദേവിനെതിരെ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ഇനിയും ആളുകള്‍ക്കിടെ ആശയക്കുഴപ്പം സൃഷ്ടിക്കാനും പുതുതായി വികസിപ്പിച്ച കൊറോനില്‍ COVID-19 സുഖപ്പെടുത്തുന്നുവെന്ന് അവകാശപ്പെടുകയും ചെയ്താല്‍ നടപടിയെടുക്കും. മഹാരാഷ്ട്ര FDA മന്ത്രി രാജേന്ദ്ര ശിംഗ്നെനെയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 

'പന്തയംവച്ച്' ഉറങ്ങി കിടന്ന യുവതിയെ പീഡിപ്പിച്ചു; ക്രിക്കറ്റ് താരത്തിന് വീണ്ടും കിട്ടി എട്ടിന്‍റെ പണി

'പതഞ്ജലി നിർമ്മിക്കുന്ന കൊറോനിൽ മരുന്ന് ഉപയോഗിച്ച് കൊറോണ വൈറസിന് ചികിത്സിക്കാൻ കഴിയില്ല. ആളുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയോ മരുന്ന് COVID-19 സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താൽ നടപടിയെടുക്കും' -മന്ത്രി പറഞ്ഞു. 

കൊറോണ വൈറസ് അണുബാധ ചികിത്സിക്കുന്നതിനായി കൊറോനില്‍ എന്ന പേരില്‍ മരുന്ന് കണ്ടെത്തിയതായി ബുധനാഴ്ചയാണ് പതഞ്‌ജലി അവകാശപ്പെട്ടത്. ‘കൊറോനിൽ’ എന്ന മരുന്ന് ശ്വാസകോശ സംബന്ധമായ അസുഖത്തെ ചികിത്സിക്കാൻ സഹായിക്കുമെന്നാണ് ബാബ രാംദേവ് (Baba Ramdev) അവകാശപ്പെടുന്നത്. 

സുഷാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡ് വിടാനൊരുങ്ങി സഹതാരം?

കൊറോണ (Corona Virus)യ്‌ക്കുള്ള മരുന്നും വാക്സിനും കണ്ടെത്തുന്നതിനായുള്ള കഠിന പ്രയത്നങ്ങള്‍ ഗവേഷകര്‍ നടത്തുന്നതിനിടെയാണ് രാംദേവിന്‍റെ പ്രഖ്യാപനം. പതഞ്ജലി (Patanjali) റിസർച്ച് സെന്‍ററും NIMSഉം ചേര്‍ന്നാണ് മരുന്ന് വികസിപ്പിച്ചതെന്നും കൊറോണ വൈറസിനെതിരായ ആദ്യത്തെ ആയുർവേദ മരുന്നാണിതെന്നും ഹരിദ്വാറിൽ പത്രസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞിരുന്നു.

കൂടാതെ, കൊറോണില്‍ എന്നാ പേരിനു കൊറോണയുമായി സാമ്യമുണ്ടെങ്കിലും അതിന്‍റെ ശാസ്ത്രീയ വശം അതീവ രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസം കൊണ്ട് 69% പേര്‍ രോഗമുക്തി നേടിയതായും ഒരാഴ്ച കൊണ്ട് 100% മുക്തി നേടാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. 

Trending News