Ini Utharam Movie: പോലീസ് വേഷം വേണ്ടെന്ന് വച്ചിട്ടും ത്രില്ലടിപ്പിച്ച കഥ കേട്ട് പോലീസ് വേഷം സ്വീകരിച്ച ഹരീഷ് ഉത്തമന്റെ `ഇനി ഉത്തരം` റിലീസിനെത്തുന്നു
Ini Utharam Movie Release Date: തമിഴ്, തെലുങ്ക് കന്നഡ സിനിമകളിൽ വളരെ തിരക്ക് നിറഞ്ഞ ഷെഡ്യൂളുകൾക്കിടയിലും മലയാളത്തിൽ ലഭിക്കുന്ന സിനിമകളിൽ തനിക്ക് പറ്റാവുന്ന രീതിയിൽ സഹകരിക്കുന്നുമുണ്ട്.
Ini Utharam Movie Release Date: മലയാള സിനിമ ഇനിയും വേണ്ടവണ്ണം ഉപയോഗിക്കാത്ത താരമാണ് ഹരിഷ് ഉത്തമൻ. ദേവന് ശേഷം മലയാളം കണ്ട സുന്ദരവില്ലൻ അങ്ങനെ വിശേഷിപ്പിക്കാം താരത്തെ. വില്ലൻ കഥാപാത്രങ്ങളാണ് താരത്തെ ഏറെ തേടിയെത്തുന്നത് എങ്കിലും, തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളിൽ ആവർത്തന വിരസത വരാതിരിക്കാൻ നടൻ എന്ന നിലയിൽ ഹരീഷ് ശ്രദ്ധ ചെലുത്തു എന്ന് പറയാം. തമിഴ്, തെലുങ്ക് കന്നഡ സിനിമകളിൽ വളരെ തിരക്ക് നിറഞ്ഞ ഷെഡ്യൂളുകൾക്കിടയിലും മലയാളത്തിൽ ലഭിക്കുന്ന സിനിമകളിൽ തനിക്ക് പറ്റാവുന്ന രീതിയിൽ സഹകരിക്കുന്നുമുണ്ട്. 'ഭീഷ്മപർവ്വം' എന്ന ചിത്രത്തിൽ ഹരീഷിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. സംവിധായകർ ഇനി ഹരീഷിനെ വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് മാറ്റി പരീക്ഷിക്കാൻ തയ്യാറായാൽ സ്ക്രീനിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. അത്തരത്തിൽ മാറ്റം പ്രതീക്ഷിക്കാവുന്ന കഥാപാത്രമായിരിക്കും "ഇനി ഉത്തരം" എന്ന ചിത്രത്തിൽ താരം അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രമായ ഇളവരസ്സ് എന്ന് പ്രതീക്ഷിക്കുന്നു .
കോയമ്പത്തൂരിലെ ഒരു മലയാളി കുടുംബത്തിൽ ജനിച്ച ഹരീഷ് ഉത്തമൻ പഠനത്തിനുശേഷം പാരമൗണ്ട് എയർവേയ്സിൽ കാബിൻക്രുവായി ഉദ്യോഗം ചെയ്തു വരികയായിരുന്നു. മൂന്ന് വർഷത്തിന് ശേഷം ആ ജോലി വിട്ട് ഒരു കോമേഴ്സൽ കമ്പനിയിൽ കയറി. അവിടെ വർക്ക് ചെയ്യുന്നതിനിടയിലാണ് തമിഴ് സംവിധായകൻ സൂര്യ പ്രഭാകരനാണ് ഹരീഷിന് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഒരുക്കിയത്. സൂര്യ പ്രഭാകരൻ സംവിധാനം ചെയ്ത 'താ' എന്ന തമിഴ് സിനിമയിൽ നായകനായിട്ടാണ് ഹരീഷ് ഉത്തമന്റെ സിനിമാ തുടക്കം. ആ ചിത്രത്തിലെ അഭിനയത്തിന് നോർവേ തമിഴ് ഫിലിം ഫെസ്റ്റിവെലിൽ മികച്ച നവാഗത നടനുള്ള അവാർഡ് ലഭിച്ചു. അതെ വർഷം തന്നെ 'ഗൗരവം' എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. 2011ൽ 'മുംബൈ പോലീസ്' എന്ന സിനിമയിലൂടെയാണ് ഹരീഷ് മലയാളത്തിലെത്തുന്നത്. പിന്നീട് മായാനദി, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി, ഭീഷ്മ പർവ്വം തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേമായ വേഷങ്ങളിൽ എത്തി. അടുത്ത വർഷം കൈദി2, വിക്രം2 എന്നിവയാണ് ഹരീഷിന് വമ്പൻ പ്രതീക്ഷയുള്ള സിനിമകൾ. പോലീസ് വേഷം ചെയ്യണ്ടാ എന്ന തീരുമാനത്തിൽ നിൽക്കുമ്പോഴണ് ഹരീഷിനെ തേടി ഇനി ഉത്തരം എന്ന സിനമയുടെ കഥയുമായി അണിയറപ്രവർത്തകർ ചെല്ലുന്നത് ആദ്യം നിരസിച്ചുവെങ്കിലും കഥ കേട്ട് ത്രില്ലടിച്ചതോടെയാണ് ഇനി ഉത്തരം ചെയ്യാമെന്ന തീരുമാനത്തിലേക്ക് ഹരീഷ് എത്തിയത്.
Also Read: ക്ലാസിൽ വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
നവാഗതനായ സുധീഷ് രാമചന്ദ്രൻ അപർണ്ണാ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന "ഇനി ഉത്തരം" ഒക്ടോബർ ഏഴിന് പ്രദർശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ നിർമിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളിയാണ് പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...