Hrithik Roshan | ഹൃത്വിക് റോഷൻ ഇത്തവണ പിറന്നാൾ ആഘോഷിക്കില്ല, കാരണം അൽപ്പം വിചിത്രം
കോവിഡ് വർധിച്ചതോടെ മഹാരാഷ്ട്രയിൽ ഇതിനകം ഭാഗികമായി നിയന്ത്രണങ്ങൾ വന്നു കഴിഞ്ഞു
ഇത്തവണ ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ തൻറെ പിറന്നാൾ ആഘോഷിക്കില്ലെന്ന് സൂചന. 48-ലേക്ക് എത്തുന്ന താരത്തിന് ജനുവരി 10-നാണ് പിറന്നാൾ. എല്ലാ പിറന്നാളുകൾക്കും തൻറെ പ്രേക്ഷകർക്കായി വീടിന് വെളിയിൽ എത്തി ഹൃത്വിക് കൈ വീശാറുണ്ട്.
കോവിഡിലെ ഉയർന്ന വർദ്ധന മൂലം മഹാരാഷ്ട്രയിൽ ഇതിനകം ഭാഗികമായി ലോക്ക്ഡൌണിലാണ്. അതിനാൽ ആഘോഷങ്ങൾക്കുള്ള സാധ്യതയില്ല. നദിയാദ്‌വാലയുടെ കുടുംബം കോവിഡ് 19 ന് പോസിറ്റീവ് ആയതിനാൽ ഹൃത്വിക് റോഷന്റെ മുഴുവൻ കെട്ടിടവും ക്വാറന്റൈനിലാണ്. ക്വാറന്റൈൻ ആയതിനാൽ തന്നെ അദ്ദേഹത്തിന് ജന്മദിന ആഘോഷമില്ല.
Also Read: Minnal Murali | മിന്നൽ മുരളി ഇനി ഗ്ലോബൽ ഹീറോ; നെറ്റ്ഫ്ലിക്സിലെ ആഗോള റാങ്കിൽ മൂന്നാം സ്ഥാനത്ത്
ഹൃത്വിക് തന്റെ ജന്മദിനത്തിന് ഒരു ദിവസം മുമ്പ് ഗംഭീരമായ ചില പ്രഖ്യാപനങ്ങൾ താരം നടത്തുമെന്ന് ഞങ്ങളുടെ സിനിമാ വെബ്സൈറ്റ് ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്തിരുന്നു. സൂപ്പർസ്റ്റാറിൽ നിന്നുള്ള സർപ്രൈസിനായി ആരാധകരും ആവേശത്തിലാണ്.
ദീപിക പദുക്കോണിനൊപ്പം ഫൈറ്ററിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് എത്തുന്നത്.
ഇതിനൊപ്പം വിക്രം വേദയുടെ ഹിന്ദി പതിപ്പിലും താരം സെയഫ് അലിഖാന് ഒപ്പം അഭിനയിക്കുന്നുണ്ട്. തമിഴിൽ ആർ.മാധവനും, വിജയ് സേതുപതിയുമാണ് അഭിനയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...