തിരുവനന്തപുരം: ഐ.എസ്‌ ആക്രമണത്തിന്റെ ഇര ലിസ ചലാനെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടനച്ചടങ്ങിൽ ആദരിക്കും. ലിസയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകിയാണ് ആദരിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

തുർക്കിയിലെ അടിച്ചമർത്തപ്പെട്ട കുർദ് സമൂഹത്തിന്റെ പ്രതിനിധിയായ  ലിസ ചലാൻ 2013 മുതലാണ് ചലച്ചിത്ര നിർമ്മാണ രംഗത്ത് സജീവമാകുന്നത്. 2015ൽ കുർദ്ദിഷ് ഭൂരിപക്ഷ നഗരമായ  ദിയാർബക്കറിൽ ഐ.എസ് നടത്തിയ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട ലിസ 2021ൽ കൃത്രിമ കാലുകൾ ഘടിപ്പിച്ച് ഡിലോപ് എന്ന സിനിമയിലൂടെയാണ് അഭ്രപാളിയിൽ തിരിച്ചെത്തുന്നത്.


ALSO READ: IFFK 2022: അനന്തപുരിയിൽ ഇനി കാഴ്ചയുടെ വസന്ത കാലം


കുർദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന 'ലാംഗ്വേജ് ഓഫ് ദി മൗണ്ടൻ' എന്ന ചിത്രം ലോക ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രമാണ് മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. മാർച്ച് 19 ന് ഏരീസ് പ്ലക്സിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.